മോദി-ട്രംപ് കൂടിക്കാഴ്ച ഇന്ന് പാരീസിൽ

നാവികർക്കെതിരായ ആക്രമണവും താരിഫ് തർക്കവും അടക്കം ചർച്ചയായേക്കും
Modi-Trump meeting in Paris today

മോദി-ട്രംപ് കൂടിക്കാഴ്ച ഇന്ന് പാരീസിൽ

Updated on

പാരീസ്: ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി നിർണായക കൂടിക്കാഴ്ച നടത്തും. നീണ്ട ഒരിടവേളയ്ക്കു ശേഷമാണ് ഇരുവരും പരസ്പരം കാണുന്നത്. നാവികർക്കെതിരായ ആക്രമണവും താരിഫ് തർക്കവും അടക്കം ചർച്ചയായേക്കും. കഴിഞ്ഞ വർഷം ഫെബ്രുവരിക്കു ശേഷമുള്ള ആദ്യത്തെ അഭിമുഖ ചർച്ചയാണ് ഇന്നു നടക്കുന്നത്.

ഇന്ത്യ-യുഎസ് വ്യാപാര കരാറായിരിക്കും മുഖ്യ ചർച്ചാ വിഷയം. ഒമാൻ തീരത്തെ യുഎസ് ആക്രമണത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യയുടെ ആശങ്കകൾ മോദി ട്രംപിനെ അറിയിക്കും. ഹോർമൂസ് വഴി ചരക്ക് കപ്പൽ ഗതാഗതം അടിയന്തിരമായി പുന:സ്ഥാപിക്കുന്നത് ചർച്ചയിൽ ഇടം പിടിക്കും. പ്രതിരോധം, ഇൻഡോ-പസഫിക് സുരക്ഷ, ചൈന-പശ്ചിമേ‍ഷ്യ വിഷയങ്ങളും ചർച്ചയാകും.

logo
Metro Vaartha
www.metrovaartha.com