ഹോർമൂസ് അടച്ചു പൂട്ടലിനു കാരണക്കാരനായ നാവികസേനാ തലവനെ വധിച്ച് ഇസ്രയേൽ

ഐആർജിസിയെ ഒന്നൊന്നായി വേട്ടയാടുമെന്നു പ്രതിജ്ഞ ചെയ്ത് ഇസ്രയേൽ കാറ്റ്സ്
Alireza Tangsiri, the slain naval chief responsible for the closure of the Strait of Hormuz

ഹോർമൂസ് അടച്ചു പൂട്ടലിനു കാരണക്കാരനായ കൊല്ലപ്പെട്ട  നാവികസേനാ തലവൻ അലിറേസ ടാങ്സിരി

file photo

Updated on

ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്‍റെ (ഐആർജിസി) നാവിക കമാൻഡർ അലിറേസ ടാങ്സിരി ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി പ്രതിരോധമന്ത്രി ഇസ്രായേൽ കാറ്റ്സ്.

"ഖനനത്തിനും സമുദ്രഗതാഗതത്തിന് ഹോർമുസ് കടലിടുക്ക് തടസ്സപ്പെടുത്തുന്നതിനും നേരിട്ട് ഉത്തരവാദിയായ ഐആർജിസി നേവിയുടെ കമാൻഡറെ ഐഡിഎഫ് ഇല്ലാതാക്കി," എന്നാണ് വ്യാഴാഴ്ച രാവിലെ ഐഡിഎഫ് ഉദ്യോഗസ്ഥരുമായുള്ള ഒരു വിലയിരുത്തലിൽ കാറ്റ്സ് വ്യക്തമാക്കിയത്.

ഈ ആക്രമണം ഐആർജിസിയ്ക്കുള്ള ഒരു സന്ദേശം ആണെന്നും കാറ്റ്സ് ഓർമിപ്പിച്ചു. : "ഐഡിഎഫ് നിങ്ങളെ വേട്ടയാടുകയും നിങ്ങളെ ഓരോരുത്തരെയും ഒന്നൊന്നായി ഇല്ലാതാക്കുകയും ചെയ്യും. യുദ്ധത്തിന്‍റെ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനായി ഞങ്ങൾ ഇറാനിൽ പൂർണ്ണ ശക്തിയോടെ പ്രവർത്തനം തുടരും," എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാനിയൻ തുറമുഖ നഗരമായ ബന്ദർ അബ്ബാസിൽ, ഐആർജിസി നേവിയുടെ മുതിർന്ന കമാൻഡർമാരുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് തങ്‌സിരിയെ ലക്ഷ്യമിട്ടതെന്ന് ഇസ്രായേൽ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.

logo
Metro Vaartha
www.metrovaartha.com