എല്ലാ ഭൂഖണ്ഡങ്ങളിലും ദാരിദ്ര്യം കുറയുന്നു

കാലാവസ്ഥാ-വ്യാപാര-അപകട സാധ്യതകൾ ഉയരുന്നു: യുഎൻ
Global poverty declines for third year in a row, says UN report

തുടർച്ചയായി മൂന്നാം വർഷവും ആഗോള ദാരിദ്ര്യം കുറഞ്ഞതായി ഐക്യരാഷ്ട്ര സഭാ റിപ്പോർട്ട്

Updated on

തുടർച്ചയായി മൂന്നാം വർഷവും ആഗോള ദാരിദ്ര്യം കുറഞ്ഞതായി ഐക്യരാഷ്ട്ര സഭാ റിപ്പോർട്ട്. 2025ലെ ആഗോള ദാരിദ്ര്യക്കണക്കാണ് യുഎൻ അവസാനം പുറത്തു വിട്ടത്. മുൻ വർഷങ്ങളെക്കാൾ ആഗോള ദാരിദ്ര്യം എല്ലാ ഭൂഖണ്ഡങ്ങളിലും കുറഞ്ഞതായി ഈ റിപ്പോർട്ട് പറയുന്നു.

എന്നാൽ കാലാവസ്ഥാ ആഘാതങ്ങളിൽ നിന്നും വ്യാപാര തടസങ്ങളിൽ നിന്നുമുള്ള വർധിച്ചു വരുന്ന അപകടസാധ്യതകൾ കൂടുതൽ പുരോഗതിക്കു ഭീഷണിയാകുമെന്നും ഈ റിപ്പോർട്ട് പറയുന്നു. കഴിഞ്ഞ 2025ൽ ദാരിദ്ര്യം ലോകമെമ്പാടും ദാരിദ്ര്യം അനുഭവിച്ചത് ഏകദേശം 645 ദശലക്ഷം ആളുകളാണ്. ഇത് ലോക ജനസംഖ്യയുടെ 7.8ശതമാനം പേരാണ്.

2024ൽ ഇത് 8.1 ശതമാനവും 2022ൽ 8.6 ശതമാനവും ആയിരുന്നു. അഞ്ചു യുഎൻ ഏജൻസികൾ സംയുക്തമായി തയാറാക്കിയ സ്റ്റേറ്റ് ഒഫ് ഫുഡ് സെക്യൂരിറ്റി ആൻഡ് ന്യുട്രീഷൻ ഇൻ ദ വേൾഡ് റിപ്പോർട്ടിലാണ് 2025ലെ കുറഞ്ഞ ദാരിദ്ര്യ ശതമാനം ഉള്ളത്.

ഇതിൽ ഏഷ്യയിലെ, പ്രത്യേകിച്ചും ഇന്ത്യയിലെയും ലാറ്റിൻ അമെരിക്കയിലെയും കരീബിയനിലെയും നേട്ടങ്ങളാണ് ഈ പുരോഗതിയിലേയ്ക്കു പ്രധാനമായും നയിച്ചത്. ചില ആഫ്രിക്കൻ രാജ്യങ്ങളും വർഷങ്ങളുടെ തകർച്ചയെ മറികടക്കാൻ തുടങ്ങി.

എങ്കിലും ലോകത്തിലെ ഏറ്റവും വലിയ പോഷകാഹാരക്കുറവുള്ള ഭൂഖണ്ഡം 2025 ൽ ആഫ്രിക്കയായിരുന്നു. ഇവിടുത്തെ ജനസംഖ്യയിൽ 309 ദശലക്ഷം ആളുകൾക്ക് അതായത് അഞ്ച് ആഫ്രിക്കക്കാരിൽ ഒരാൾ വീതം പോഷകാഹാരക്കുറവ് ഉള്ളവരായി കാണപ്പെട്ടു. യുഎൻ വിദഗ്ധരുടെ അഭിപ്രായത്തിൽ 2030 ഓടെ ആഗോള പട്ടിണി കുറയുമെന്നാണ് കരുതപ്പെടുന്നത്.

നിലവിൽ നടക്കുന്ന യുദ്ധവും ഹോർമൂസ് കടലിടുക്കിലെ പ്രശ്നങ്ങളുമാണ് ആഗോള ഭക്ഷ്യ സംവിധാനങ്ങൾക്ക് ഇപ്പോൾ കാര്യമായ ഭീഷണിയുയർത്തുന്നതെന്ന് യുഎൻ റിപ്പോർട്ടിൽ പറയുന്നു. ഇന്ധനം, വളം, ഗതാഗതം എന്നിവയുടെ വിലകൾ ഈ തടസ്സം വർദ്ധിപ്പിക്കുകയും ലോകമെമ്പാടുമുള്ള ഭക്ഷ്യ ഉൽപാദനച്ചെലവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

logo
Metro Vaartha
www.metrovaartha.com