ഹിറ്റ്‌ലർ സല്യൂട്ട്; ഓസ്ട്രിയയിൽ 4 ജർമൻകാർ അറസ്റ്റിൽ

ഇവരുടെ ഫോണുകൾ പരിശോധിച്ചപ്പോൾ നാസി ആശയങ്ങളുള്ള സന്ദേശങ്ങളു ചിത്രങ്ങളും കണ്ടെടുത്തിട്ടുമുണ്ട്.
ഹിറ്റ്‌ലർ സല്യൂട്ട്; ഓസ്ട്രിയയിൽ  4 ജർമൻകാർ അറസ്റ്റിൽ
Updated on

ബെർലിൻ: സ്വേച്ഛാധിപതിയായിരുന്ന അഡോൾഫ് ഹിറ്റ്‌ലറിന്‍റെ ജന്മവാർഷിക ദിനത്തിൽ വെളുത്ത പൂക്കളർപ്പിച്ച് ഹിറ്റ്‌ലർ സല്യൂട്ട് നൽകിയ 4 ജർമൻകാരെ ഓസ്ട്രിയൻ പൊലീസ് പിടികൂടി. വെസ്റ്റേൺ ഓസ്ട്രിയയിൽ ഹിറ്റ്‌ലർ ജനിച്ച വീട്ടിലെത്തിയ ജർമൻകാരാണ് നിരോധിക്കപ്പെട്ട സല്യൂട്ട് നൽകി കുടുങ്ങിയത്. 1889 ഏപ്രിൽ 20ന് ബ്രോണോ ആം ഇന്നിലാണ് ഹിറ്റ്‌ലർ പിറന്നത്. ശനിയാഴ്ച രാവിലെ ഇവിടെ എത്തിയ രണ്ട് സഹോദരിമാരും അവരുടെ പങ്കാളികളും കെട്ടിടത്തിന്‍റെ ജനലിൽ വെളുത്ത റോസാപ്പൂക്കൾ അർപ്പിച്ചു. നാലു പേരും ഫോട്ടോകൾ എടുക്കുന്നതിനിടെ കൂട്ടത്തിലൊരു സ്ത്രീ ഹിറ്റ്‌ലർ സല്യൂട്ടും നൽകി.

‌ ഇതു ശ്രദ്ധയിൽ പെട്ട പട്രോളിങ് ഓഫിസർ ഉടൻ തന്നെ നാലു പേരെയും കസ്റ്റഡിയിലെടുത്തു. താൻ തമാശയ്ക്കാണ് സല്യൂട്ട് നൽകിയതെന്ന് സ്ത്രീ അവകാശപ്പെട്ടെങ്കിലും പൊലീസ് ഇക്കാര്യം തള്ളിക്കളഞ്ഞിരിക്കുകയാണ്. ഇവരുടെ ഫോണുകൾ പരിശോധിച്ചപ്പോൾ നാസി ആശയങ്ങളുള്ള സന്ദേശങ്ങളു ചിത്രങ്ങളും കണ്ടെടുത്തിട്ടുമുണ്ട്.

ഓസ്ട്രിയയിൽ നാസിസത്തെ പ്രോത്സാഹിപ്പിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങളും നിരോധിച്ചിട്ടുണ്ട്. ഹിറ്റ്‌ലറിന്‍റെ ജന്മഗൃഹം വിനോദ സഞ്ചാര കേന്ദ്രമായി മാറാതിരിക്കാനും ആഘോഷിക്കപ്പെടാതിരിക്കാനുമായി ആ കെട്ടിടം പൊലീസ് സ്റ്റേഷനായി മാറ്റുന്നതിനുള്ള പദ്ധതികളും നടക്കുന്നുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com