"ഏബ്രഹാം ലിങ്കണെ" ആക്രമിച്ചോ ഇറാൻ?

യുഎസ് എസ് ഏബ്രഹാം ലിങ്കൺ എന്ന യുദ്ധക്കപ്പലിനെതിരേ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയെന്നാണ് ഇറാന്‍റെ അവകാശ വാദം
Did Iran attack "Abraham Lincoln"?

"ഏബ്രഹാം ലിങ്കണെ" ആക്രമിച്ചോ ഇറാൻ?

file photo

Updated on

ടെഹ്റാൻ: അമെരിക്കൻ വിമാനവാഹിനി കപ്പലായ യുഎസ്എസ് ഏബ്രഹാം ലിങ്കണെ ആക്രമിച്ചെന്ന അവകാശ വാദവുമായി ഇറാൻ. കപ്പലിനെതിരേ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതായാണ് ഇറാന്‍റെ അവകാശവാദം. ആക്രമണത്തിൽ വിമാനവാഹിനി കപ്പലിനു കേടുപാടുകൾ പറ്റുകയും ഇതേത്തുടർന്ന് കപ്പൽ ഇറാന്‍റെ സമുദ്രാതിർത്തിയിൽ നിന്നും 340 കിലോമീറ്റർ അകലെ നിന്നും പിന്മാറിയതായും ഇറാൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ്(ഐആർജിസി) അവകാശപ്പെട്ടു.

വിമാനവാഹിനിക്കപ്പലിനു നേരെ എത്തിയ ഇറാനിയൻ കപ്പലിനെതിരേ വെടിവച്ചതായി യുഎസ് സൈന്യം അറിയിച്ചു.ഇറാൻ ആക്രമിച്ചു എന്ന അവകാശ വാദം യുഎസ് സ്ഥിരീകരിച്ചിട്ടില്ലെന്നും സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഇറാനിയൻ സ്റ്റേറ്റ് മീഡിയ ഔട്ട് ലെറ്റ് പ്രസ് ടിവിയുടെ റിപ്പോർട്ട് പ്രകാരം ഒമാൻ തീരത്തിനു സമീപത്തു വച്ചാണ് ഐആർജിസി യുഎസ്എസ് ഏബ്രഹാം ലിങ്കണു നേരെ ആക്രമണം നടത്തിയത്.

ഇറാന്‍റെ സൈനിക നീക്കത്തെ തുടർന്ന് വിമാനവാഹിനിക്കപ്പൽ ഒമാൻ തീരത്തു നിന്നും പിൻവാങ്ങിയതായും ഇറാൻ അവകാശപ്പെടുന്നു.

തങ്ങളുടെ പരമാധികാരം സംരക്ഷിക്കുന്നതിനും മേഖലയിലെ വിദേശ സൈനിക സമ്മർദ്ദം തടയുന്നതിനുമുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ഇറാനിയൻ അധികാരികൾ ഈ ഓപ്പറേഷൻ രൂപപ്പെടുത്തിയതെന്നാണ് ഇറാന്‍റെ നിലപാട്.

logo
Metro Vaartha
www.metrovaartha.com