വിസാ തട്ടിപ്പ് മുന്നറിയിപ്പുമായി ക്യാനഡ

2026ൽ നടക്കുന്ന ഫിഫ വേൾഡ് കപ്പിനു മുൻപ് വിസ നൽകാമെന്ന രീതിയിൽ നടക്കുന്ന പ്രചരണങ്ങൾ വ്യാജം
 Canada issues visa fraud warning

വിസാ തട്ടിപ്പ് മുന്നറിയിപ്പുമായി ക്യാനഡ

Representative image
Updated on

ഒട്ടാവോ: ക്യാനഡയിലേയ്ക്കുള്ള വിസാ തട്ടിപ്പിൽ മുന്നറിയിപ്പുമായി അധികൃതര്‍. സ്റ്റുഡന്‍റ് വിസയും ജോലിയ്ക്കായുള്ള വിസയും വാഗ്ദാനം ചെയ്തു നടത്തുന്ന തട്ടിപ്പുകൾക്കെതിരേ ജാഗ്രത പാലിക്കണമെന്ന് ക്യാനഡ മുന്നറിയിപ്പു നൽകി. കനേഡിയൻ ഇമിഗ്രേഷൻ വകുപ്പാണ് ജാഗ്രതാ നിർദേശം നൽകിയത്.

വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ വിസ നൽകാൻ സാധിക്കില്ലെന്നും അത്തരത്തിലുള്ള വാഗ്ദാനങ്ങളിൽ വീഴരുതെന്നും ക്യാനഡ ഇമിഗ്രേഷൻ ആൻഡ് റെഫ്യൂജീസ് വകുപ്പ് വ്യക്തമാക്കി. വിസ അനുവദിക്കാനുള്ള അധികാരം ക്യാനഡയിലെ ഇമിഗ്രേഷൻ വകുപ്പിനു മാത്രമേയുള്ളു എന്നും മറ്റാർക്കും കനേഡിയൻ വിസയോ ഇലക്‌ട്രോണിക് ട്രാവൽ ഓതറൈസേഷനോ നൽകാനാകില്ലെന്നും ഈ മുന്നറിയിപ്പിൽ ഊന്നിപ്പറയുന്നു.

2026ൽ നടക്കുന്ന ഫിഫ വേൾഡ് കപ്പിനു മുൻപ് വിസ നൽകാമെന്ന രീതിയിൽ പ്രചരണങ്ങൾ നടക്കുന്നുണ്ടെന്നും ഇത്തരം പ്രചരണങ്ങൾ വ്യാജമാണെന്നും അധികൃതർ വ്യക്തമാക്കി.

അപേക്ഷകൾ പൂരിപ്പിക്കുന്നതും അയയ്ക്കുന്നതും ഏജൻസികൾ ആണെങ്കിലും അതിലെ വിവരങ്ങൾ അടങ്ങിയ വ്യക്തികൾക്ക് ആയിരിക്കും ഉത്തരവാദിത്തമെന്നും ഇമിഗ്രേഷൻ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

logo
Metro Vaartha
www.metrovaartha.com