നുഴഞ്ഞുകയറ്റം: 36പലസ്തീനികളെ കസ്റ്റഡിയിലെടുത്ത് ഇസ്രയേൽ|വിഡിയോ

വെസ്റ്റ് ബാങ്കിലെ ജൂഡിയ-സമരിയ മേഖലയിലെ അൽ-റാം എന്ന പ്രദേശത്തു നിന്ന് ജറുസലേമിലെ ബെയ്റ്റ് ഹനീന എന്ന സ്ഥലത്തേയ്ക്കാണ് ഈ തുരങ്കം ബന്ധിപ്പിച്ചിരുന്നത്
Infiltration:

Israel detains 36 Palestinians

നുഴഞ്ഞുകയറ്റം: 36പലസ്തീനികളെ കസ്റ്റഡിയിലെടുത്ത് ഇസ്രയേൽ

Updated on: 

ജെറുസലേം: ജറുസലേമിലേയ്ക്ക് ഭൂഗർഭ സീവേജ് കനാൽവഴി അനധികൃതമായി കടക്കാൻ ശ്രമിച്ച 32 പലസ്തീനികളെ ഇസ്രയേൽ അതിർത്തി സുരക്ഷാ സേന അറസ്റ്റ് ചെയ്തു. വെസ്റ്റ് ബാങ്കിലെ ജൂഡിയ-സമരിയ മേഖലയിലെ അൽ-റാം എന്ന പ്രദേശത്തു നിന്ന് ജറുസലേമിലെ ബെയ്റ്റ് ഹനീന എന്ന സ്ഥലത്തേയ്ക്കാണ് ഈ തുരങ്കം വഴി ബന്ധിപ്പിച്ചിരുന്നത്.

നിലവിലുള്ള സ്വീവേജ് കനാൽ സംവിധാനത്തെ അടിസ്ഥാനമാക്കിയാണ് ഇത് നിർമിച്ചിരുന്നത്. റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഒരു വാണിജ്യ വാനിന്‍റെ അടിയിലായിരുന്നു ഈ തുരങ്കത്തിന്‍റെ പ്രവേശന കവാടം ഒളിപ്പിച്ചിരുന്നത്. വാനിന്‍റെ ഉള്ളിൽ നിന്ന് ആളുകൾക്ക് നേരിട്ട് ഈ തുരങ്കത്തിലേയ്ക്ക് ഇറങ്ങാൻ സാധിക്കുന്ന രീതിയിലായിരുന്നു ഇതിന്‍റെ ക്രമീകരണം

സകല സുരക്ഷാ പരിശോധനകളും മറികടന്ന് ഇസ്രയേലിലേയ്ക്കു കടന്ന 32 പലസ്തീനികളെയും ഇവർക്ക് സഹായം നൽകിയതായി സംശയിക്കുന്ന മറ്റു നാലു പേരെയും ഐഡിഎഫും ബോർഡർ പൊലീസും ചേർന്ന് നടത്തിയ സംയുക്ത രാത്രികാല റെയ്ഡിൽ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 36 പേരെയും ചോദ്യം ചെയ്യലിനായി മാറ്റി. കൂടുതൽ സുരക്ഷാ പരിശോധനകൾക്കായി ഇസ്രയേൽ പൊലീസ് ഈ മേഖലകളിൽ നിരീക്ഷണം ശക്തമാക്കി.