

എയർ ഇന്ത്യ
എയർ ക്രാഫ്റ്റ് ആക്സിഡന്‍റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ(AAIB) സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് പൂർണ്ണമായും അംഗീകരിക്കുന്നുവെന്ന് എയർ ഇന്ത്യ വക്താവ് വ്യക്തമാക്കി.അന്വേഷണ സംഘത്തിന് ആവശ്യമായ എല്ലാ പ്രവർത്തന, സാങ്കേതിക രേഖകളും ലഭ്യമാക്കുമെന്നും അന്വേഷണവുമായി എയർ ഇന്ത്യ പൂർണ്ണമായും സഹകരിക്കുമെന്നും കമ്പനി അറിയിച്ചു.അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലുള്ള ഏത് ശുപാർശകളും കർശനമായി നടപ്പാക്കാൻ കമ്പനി പ്രതിജ്ഞാബദ്ധമാണ്.
സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി എയർ ഇന്ത്യയിലെ നൂറു ശതമാനം പൈലറ്റുമാരെയും നിലവിൽ ലഹരി പരിശോധനയ്ക്ക് വിധേയരാക്കുന്നുണ്ടെന്ന് വക്താവ് അറിയിച്ചു. വിമാന സർവീസുകളുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിൽ യാതൊരു വിധ വിട്ടുവീഴ്ചയും ഉണ്ടാകില്ല.
പ്രതിരോധ നടപടികൾ കൂടുതൽ ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് പരിശോധനകൾ വ്യാപിപ്പിച്ചത്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് എയർ ഇന്ത്യ എല്ലായ്പ്പോഴും പ്രഥമ പരിഗണന നൽകുന്നത്. നിർദേശിക്കപ്പെടുന്ന നിർദേശങ്ങൾ സമയബന്ധിതമായി നടപ്പിലാക്കി സുരക്ഷാ മാനദണ്ഡങ്ങൾ കൂടുതൽ ശക്തമാക്കുമെന്നും എയർ ഇന്ത്യ കൂട്ടിച്ചേർത്തു.