

ജപ്പാനിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം
ടോക്യോ: ജപ്പാനിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. മധ്യ ജപ്പാനിലെ മീ പ്രിഫെക്ചറിന് തെക്കുകിഴക്കൻ തീരത്ത് ഞായറാഴ്ച രാവിലെയാണ് ഭൂചലനമുണ്ടായത്. ഭൂകമ്പത്തിൽ നാശനഷ്ടമോ ആളപായമോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
2,50,000-ത്തിലധികം ജനസംഖ്യയുള്ള മീ പ്രിഫെക്ചറിന്‍റെ തലസ്ഥാനമായ സു വിൽ നിന്ന് ഏകദേശം 110 കിലോമീറ്റർ തെക്കുകിഴക്കായാണ് ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം. ഏകദേശം 350 കിലോമീറ്റർ ആഴത്തിലാണ് പ്രകമ്പനം അനുഭവപ്പെട്ടത്.