"ഞങ്ങളുടെ മണ്ണിൽ കാലു കുത്തിയാൽ ശത്രുവിന്‍റെ കാലരിഞ്ഞു വീഴ്ത്തും"

അമെരിക്കയ്ക്കു മുന്നറിയിപ്പുമായി ഇറാൻ
 Iran warns America

അമെരിക്കയ്ക്കു മുന്നറിയിപ്പുമായി ഇറാൻ

file photo

Updated on

ടെഹ്റാൻ: തങ്ങളുടെ മണ്ണിൽ കാലുകുത്തിയാൽ ശത്രുവിന്‍റെ കാലരിഞ്ഞഉ വീഴ്ത്തുമെന്ന് അമെരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ. അമെരിക്ക കരമാർഗമുള്ള ആക്രമണം നടത്തിയേക്കുമെന്ന വാർത്തകൾക്ക് പിന്നാലെയായിരുന്നു ഇറാന്‍റെ ഈ പ്രതികരണം. ഇറാനിയൻ മണ്ണിൽ കാലുകുത്തുന്ന ഏതൊരു ശത്രുവിന്‍റെയം കാലുകൾ മുറിച്ചു മാറ്റുമെന്ന് ഐആർജിസിയുടെ ഖതം-അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

രാജ്യത്തെ ആക്രമിക്കുന്ന ഏതൊരു അധിനിവേശക്കാരന്‍റെയും കാലുകൾ ഇറാന്‍റെ സായുധ സേന വെട്ടിമാറ്റുമെന്ന് ഖതം-അൽ-അൻബിയ ആസ്ഥാനത്തിന്‍റെ വക്താവ് ഇബ്രാഹിം സുൾഫിക്കാരിയെ ഉദ്ധരിച്ച് പ്രസ് ടിവി പറഞ്ഞു. ഇറാന്‍റെ ശത്രുക്കളായ യുഎസും ഇസ്രയേലും ചെയ്ത പിഴവ് അവരെ അപമാനിതരാക്കിയതായും നാശത്തിന്‍റെ പാതയിലേയ്ക്കു തള്ളിവിട്ടതായും സുൾഫിഖാരി പറഞ്ഞു. കുട്ടികളെയും സ്ത്രീകളെയും ശാസ്ത്രജ്ഞരെയും കൊന്നൊടുക്കുന്നതിലൂടെയും നമ്മെ തടയാൻ കഴിയുമെന്ന് അവർ പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

logo
Metro Vaartha
www.metrovaartha.com