ഇസ്രയേലിൽ രൂക്ഷ സംഘർഷം

ഇസ്രയേലിലേയ്ക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ
 Air India cancels flights to Israel

ഇസ്രയേലിലേയ്ക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ

file photo

Updated on

ടെൽ അവീവ്: ഇറാൻ-അമെരിക്ക സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ ഇസ്രയേലിലേയ്ക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ. നിരവധി വിമാനക്കമ്പനികൾ ഇതിനകം സർവീസുകൾ റദ്ദാക്കിയിരുന്നു. അടുത്ത മാസം 31 വരെയാണ് വിമാനങ്ങൾ റദ്ദാക്കിയത്. ആര്‍കിയ, ഇസ്ര എയര്‍, എയര്‍ ഹാഫിയ തുടങ്ങിയ കമ്പനികളും വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നു. ഇതോടെ ഇസ്രയേലിലേക്ക് പോകേണ്ടവര്‍ ജോര്‍ദാന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ ഇറങ്ങി അവിടെ നിന്ന് റോഡ് മാര്‍ഗം പോകേണ്ടി വരും.

ഇസ്രയേലില്‍ ഏകദേശം 40,000 ല്‍ അധികം ഇന്ത്യക്കാരാണ് ഉള്ളത്. നിലവിലെ സാഹചര്യത്തെ ഇന്ത്യന്‍ എംബസിയും സൂക്ഷമമായി വീക്ഷിക്കുന്നുണ്ടെന്നും ഇസ്രയേലിലെ ഇന്ത്യന്‍ വംശജരുമായി എംബസി ഉദ്യോഗസ്ഥര്‍ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ഇസ്രയേലിലെ ഇന്ത്യൻ അംബാസിഡർ ജെപി സിങ് പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com