ഇറാനിൽ നിന്ന് എണ്ണ കടത്തി; യുഎസിന്‍റെ പിടിയിലായി  ‘എം/ടി മജസ്റ്റിക് എക്സ്’

ആഴക്കടലിൽ അതിവേഗ പരിശോധനകളുമായി യുഎസ്
 US seizes M/T Majestic X for smuggling oil from Iran

ഇറാനിൽ നിന്ന് എണ്ണ കടത്തി; യുഎസിന്‍റെ പിടിയിലായി ‘എം/ടി മജസ്റ്റിക് എക്സ്’ (M/T Majestic X)

social media

Updated on

വാഷിങ്ടൺ: ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനിൽ നിന്നുള്ള എണ്ണ കടത്തുകയായിരുന്ന ഒരു വൻ ടാങ്കർ കപ്പൽ അമെരിക്കൻ പ്രതിരോധ വകുപ്പ് പിടിച്ചെടുത്തു. യാതൊരു രാജ്യത്തിന്‍റെയും പതാകയോ ഔദ്യോഗിക രേഖകളോ ഇല്ലാതെ സഞ്ചരിച്ചിരുന്ന ‘എം/ടി മജസ്റ്റിക് എക്സ്’ (M/T Majestic X) എന്ന കപ്പലാണ് രാത്രിയിൽ നടത്തിയ രഹസ്യ ഓപ്പറേഷനിലൂടെ യുഎസ് സൈന്യം തടഞ്ഞത്. ഇറാനെതിരായ അന്താരാഷ്ട്ര ഉപരോധം ലംഘിച്ച് ഇന്ധനം കടത്തുന്ന നിയമവിരുദ്ധ ശൃംഖലകളെ തകർക്കാനുള്ള നടപടിയുടെ ഭാഗമാണ് ഇതെന്ന് പെന്‍റഗൺ വ്യക്തമാക്കി.

ഇറാനിയൻ എണ്ണയുമായി സഞ്ചരിക്കുന്ന ഇത്തരം കപ്പലുകളെ ലോകത്തിന്‍റെ ഏതു ഭാഗത്തും കണ്ടെത്തി തടയുമെന്നും സമുദ്ര സുരക്ഷ ഉറപ്പാക്കാൻ കർശന നടപടികൾ തുടരുമെന്നും അമെരിക്കഎക്സിലൂടെ അറിയിച്ചു. ഈ ആഴ്ച തന്നെ സമാനമായ രീതിയിൽ ‘എം/ടി ടിഫാനി’ എന്ന മറ്റൊരു കപ്പലും യുഎസ് സൈന്യം പിടിച്ചെടുത്തിരുന്നു. അന്താരാഷ്ട്ര സമുദ്ര പരിധി ഉപരോധം ലംഘിക്കുന്ന കപ്പലുകൾക്ക് സുരക്ഷിത കേന്ദ്രമാകാൻ അനുവദിക്കില്ലെന്നാണ് അമെരിക്കൻ പ്രതിരോധ വകുപ്പിന്‍റെ നിലപാട്.

തുറമുഖങ്ങളിൽ കപ്പലുകൾ തടയുന്നതിനെക്കാൾ കൂടുതൽ ഫലപ്രദവും സുരക്ഷിതവുമായത് ആഴക്കടലിൽ നടത്തുന്ന ഇത്തരം അതിവേഗ പരിശോധനകൾ ആണെന്ന് പ്രതിരോധ വിദഗ്ധർ പറയുന്നു. ഇറാന്‍റെ സാമ്പത്തിക ഉറവിടങ്ങളെ നിയന്ത്രിക്കുന്നതിനായി കടലിലെ എണ്ണക്കടത്ത് മാർഗങ്ങളിലെ നിരീക്ഷണം അമെരിക്ക ശക്തമാക്കി. ഇറാൻ-യുഎസ് സംഘർഷം ശക്തിയേറുന്ന സാഹചര്യത്തിൽ ഇന്ത്യൻ മഹാസമുദ്രത്തിലെ ഈ സൈനിക നടപടി ശ്രദ്ധേയമായ വികസനമായാണ് വിലയിരുത്തപ്പെടുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com