മാർപാപ്പയ്ക്ക് കാൻസർ; ശ്വാസകോശത്തിലെ ശസ്ത്രക്രിയ വിജയം

മൂന്നു മണിക്കൂർ നീണ്ടു നിന്ന ശസ്ത്രക്രിയയിലൂടെയാണ് ശ്വാസകോശത്തിലെ മുഴ നീക്കം ചെയ്തത്.
മാർപാപ്പയുടെ സ്ഥാനാരോഹണം

പോപ്പ് ലിയോ പതിനാലാമൻ

File

Updated on: 

വത്തിക്കാൻ: ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ അർബുദം സ്ഥിരീകരിച്ചു. ശ്വാസകോശത്തിലെ മുഴ നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയ പൂർത്തിയാക്കിയതിനു പിന്നാലെ നടത്തിയ പരിശോധനയിലാണ് അർബുദം സ്ഥിരീകരിച്ചത്. റോമിലെ ജെമെല്ലി ആശുപത്രിയിൽ വച്ച് മൂന്നു മണിക്കൂർ നീണ്ടു നിന്ന ശസ്ത്രക്രിയയിലൂടെയാണ് ശ്വാസകോശത്തിലെ മുഴ നീക്കം ചെയ്തത്.

പോപ്പ് ആരോഗ്യവാനായിരിക്കുന്നുവെന്നും ശസ്ത്രക്രിയക്കു ശേഷം അദ്ദേഹം അത്താഴം ആവശ്യപ്പെട്ടുവെന്നും ഡോക്റ്റർമാർ വ്യക്തമാക്കി. കുറച്ചു ദിവസങ്ങൾ കൂടി പോപ്പ് ആശുപത്രിയിൽ തന്നെ തുടർന്നേക്കും. ഒക്റ്റോബർ 20 വരെ പോപ്പിന് സന്ദർശകനെ അനുവദിക്കില്ല.

ഞായറാഴ്ചകളിൽ സെന്‍റ് പീറ്റേഴ്സ് സ്ക്വയറിൽ നടത്താറുള്ള പൊതുപരിപാടിയിൽ വച്ചാണ് ശസ്ത്രക്രിയയുടെ കാര്യം പോപ്പ് വെളിപ്പെടുത്തിയത്. ശസ്ത്രക്രിയ ചെയ്യുന്നതാണ് ഉചിതമെന്ന ഡോക്റ്റർമാരുടെ നിർദേശം താൻ അംഗീകരിക്കുകയായിരുന്നുവെന്നും 71 വയസുള്ള പോപ്പ് വ്യക്തമാക്കി.പോപ്പിന്‍റെ സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രത്യേകം സജ്ജീകരണങ്ങൾ ആശുപത്രി ഒരുക്കിയിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com