

ചൈനയിൽ കൽക്കരി ഖനിയിൽ സ്ഫോടനം; 82 മരണം, രക്ഷാപ്രവർത്തനം തുടരുന്നു
representative image
ബെയ്ജിങ്: ഉത്തര ചൈനയിലെ ഷാൻസി പ്രിവിശ്യയിൽ കൽക്കരി ഖനിയിലുണ്ടായ ഗ്യാസ് സ്ഫോടനത്തിൽ 82 മരണം. ക്വിൻയുവാൻ കൗണ്ടിയിലെ ലിയുഷെൻയു കൽക്കരി ഖനിയിലാണ് അപകടമുണ്ടായത്.
9 പേർ ഇപ്പോഴും ഖനിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. പരുക്കേറ്റവർക്ക് അടിയന്തര ചികിത്സ ഉറപ്പാക്കാൻ ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ് നിർദേശം നൽകി.
സ്ഫോടനം നടക്കുമ്പോൾ 247 തൊഴിലാളികൾ ഖനിക്കുള്ളിലുണ്ടായിരുന്നതെന്നാണ് വിവരം. ചൈനയിലെ പ്രധാന കൽക്കരി ഖനന മേഖലയാണ് ഷാൻസി പ്രവിശ്യ. കഴിഞ്ഞ വർഷം മാത്രം ഇവിടെനിന്ന് 130 കോടി ടൺ കൽക്കരിയാണ് ഖനനം ചെയ്തത്. ഇത് ചൈനയുടെ മൊത്തം ഉൽപാദനത്തിന്‍റെ മൂന്നിലൊന്ന് വരും.