ഇറാനെതിരായ വ്യോമാക്രമണങ്ങൾ പൂർത്തിയായി: അമെരിക്ക

വാണിജ്യ കപ്പലുകൾക്കും സാധാരണ നാവികർക്കുമെതിരേ ഭീഷണി ഉയർത്താനുള്ള ഇറാന്‍റെ ശേഷി കൂടുതൽ ദുർബലപ്പെടുത്തുകയാണ് ലക്ഷ്യമെന്നും സെന്‍റ് കോം അറിയിച്ചു
 Airstrikes against Iran completed: America

ഇറാനെതിരായ വ്യോമാക്രമണങ്ങൾ പൂർത്തിയായി: അമെരിക്ക

Updated on

വാഷിങ്ടൺ: ഇറാനെതിരായ വ്യോമാക്രമണങ്ങൾ പൂർത്തിയായതായി യുഎസ് സെൻട്രൽ കമാൻഡ്. ചൊവ്വാഴ്ച രാത്രിയിൽ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് സെന്‍റ്കോം ഇക്കാര്യം വ്യക്തമാക്കിയത്. ഹോർമൂസ് കടലിടുക്കിനു സമീപവും ഇറാന്‍റെ തീരപ്രദേശങ്ങളിലുമായി സ്ഥിതി ചെയ്യുന്ന നിരവധി സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചതായി സെൻട്രൽ കമാൻഡ് വ്യക്തമാക്കി.

ഏഴു മണിക്കൂർ നീണ്ടു നിന്ന ആക്രമണ പരമ്പരയിലൂടെ വാണിജ്യ കപ്പലുകൾക്കും സാധാരണ നാവികർക്കുമെതിരേ ഭീഷണി ഉയർത്താനുള്ള ഇറാന്‍റെ ശേഷി കൂടുതൽ ദുർബലപ്പെടുത്തുകയാണ് ലക്ഷ്യമെന്നും പ്രസ്താവനയിൽ പ‍റയുന്നു. ഇറാനിലെ തുറമുഖങ്ങളിലേയ്ക്കോ അവിടെ നിന്നോ സഞ്ചരിക്കുന്ന കപ്പലുകൾക്കെതിരേ അമെരിക്ക വീണ്ടും നാവിക ഉപരോധം ഏർപ്പെടുത്തിയ അതേ ദിവസമാണ് ഈ ആക്രമണങ്ങൾ നടന്നതെന്നും സെൻട്രൽ കമാൻഡ് അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com