വടക്കു പടിഞ്ഞാറൻ സിറിയയിൽ അമെരിക്കൻ വ്യോമാക്രമണത്തിൽ ഐഎസിന്‍റെ മുതിർന്ന നേതാവ് കൊല്ലപ്പെട്ടു

ഐഎസിന്‍റെ ശേഷിക്കുന്ന ആളുകളെ പൂർണമായും ഇല്ലാതാക്കാനുള്ള നീക്കം സജീവമാണെന്നും സെന്‍റ്കോം
Senior ISIS leader killed in US airstrike in Syria

സിറിയയിൽ അമെരിക്കൻ വ്യോമാക്രമണത്തിൽ ഐഎസിന്‍റെ മുതിർന്ന നേതാവ് കൊല്ലപ്പെട്ടു

Updated on

ഡമാസ്കസ്: വടക്കു പടിഞ്ഞാറൻ സിറിയയിൽ അമെരിക്ക നടത്തിയ വ്യോമാക്രമണത്തിൽ ഇസ്ലാമിക് സ്റ്റേറ്റിന്‍റെ മുതിർന്ന അംഗം കൊല്ലപ്പെട്ടതായി അമെരിക്കൻ സെൻട്രൽ കമാൻഡ് വ്യക്തമാക്കി. സെന്‍റ്കോം പുറത്തു വിട്ട പ്രസ്താവനയിൽ ഐഎസ് നേതാവായ അൽ ഹുസൈൻ അൽ ഉലവൈ ആണ് കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വിദേശത്തുള്ള അമെരിക്കൻ പൗരന്മാരെയോ അമെരിക്കൻ മണ്ണിനെയോ ലക്ഷ്യമിട്ട് ആക്രമണം നടത്താൻ ശ്രമിക്കുന്ന ഭീകരരെ തടയുകയും ഇല്ലാതാക്കുകയും ചെയ്യാനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടിയെന്ന് സെന്‍റ്കോം വ്യക്തമാക്കി.

നേരത്തെ തന്നെ മോട്ടോർ സൈക്കിളിൽ സഞ്ചരിച്ചിരുന്ന ഒരാൾ കൊല്ലപ്പെട്ടതായി സിറിയ റിപ്പോർട്ട് ചെയ്തിരുന്നു.2019ൽ സിറിയയിൽ ഐഎസ് സൈനികമായി പരാജയപ്പെട്ടെങ്കിലും സംഘടനയുമായി ബന്ധമുള്ള സ്ലീപ്പർ സെല്ലുകൾ ഇപ്പോഴും സജീവമാണ്.ഐഎസിന്‍റെ ശേഷിക്കുന്ന ആളുകളെ പൂർണമായും ഇല്ലാതാക്കാനുള്ള നീക്കം സജീവമാണെന്നും സെന്‍റ്കോം വ്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com