ആർട്ടെമിസ് 2 നെ സ്വീകരിച്ച് ചന്ദ്രൻ...

അരനൂറ്റാണ്ടിനു ശേഷം ചന്ദ്രന് ഏറ്റവും സമീപത്ത് മനുഷ്യരെ എത്തിക്കുന്ന ബഹിരാകാശ ദൗത്യമാണ് ആർട്ടെമിസ് 2 ദൗത്യം.
The Moon welcomes Artemis 2 | Video

ആർട്ടെമിസ് 2 നെ സ്വീകരിച്ച് ചന്ദ്രൻ

nasa

Updated on

വാഷിങ്ടൺ: അങ്ങനെ ആർട്ടെമിസ് 2 ചന്ദ്രന്‍റെ ആകർഷണ വലയത്തിലേയ്ക്കു പ്രവേശിച്ചു. ദൗത്യത്തിന്‍റെ അഞ്ചാം ദിനത്തിലാണ് ആർട്ടെമിസ് 2 എന്ന ബഹിരാകാശ പേടകം നാലു ബഹിരാകാശ യാത്രികരുമായി ചന്ദ്രന്‍റെ ആകർഷണ വലയത്തിൽ പ്രവേശിച്ചത്. തിങ്കളാഴ്ച പുലർച്ചെ 12.41നാണ് പേടകം ചന്ദ്രന്‍റെ സ്വാധീന മേഖലയിൽ പ്രവേശിച്ചത്.

ചന്ദ്രനിലേയ്ക്കുള്ള ആർട്ടെമിസ് ദൗത്യങ്ങളിലെ ജീവനക്കാരെ വഹിക്കുകയും നിലനിർത്തുകയും സുരക്ഷിതമായി ഭൂമിയിലേയ്ക്കു തിരികെ കൊണ്ടുവരികയും ചെയ്യാനായി നാസ രൂപകൽപന ചെയ്ത ബഹിരാകാശ പേടകമാണ് ഓറിയോൺ.നിലവിൽ ചന്ദ്രന്‍റെ ഗുരുത്വാകർഷണമാണ് ഓറിയോണിന്‍റെ പാതയെ നിയന്ത്രിക്കുന്നതിൽ പ്രധാന ഘടകമാകുന്നത്.

ഓറിയോൺ ബഹിരാകാശപേടകം ചന്ദ്രന്‍റെ ആകർഷണ വലയത്തിലേയ്ക്ക് എത്തിക്കുന്നതിൽ നിർണായകമായ ഔട്ട്ബൗണ്ട് കറക്ഷൻ ബേൺ ഇന്നലെ ഞായറാഴ്ച അർധരാത്രിയോടെ പൂർത്തിയാക്കി. അമെരിക്കൻ സമയം രാത്രി 11.03ന് ആരംഭിച്ച നടപടി 17.5 സെക്കന്‍ഡ് നീണ്ടു നിന്നു.

ആർട്ടെമിസ് 2 ദൗത്യം അരനൂറ്റാണ്ടിനു ശേഷം ചന്ദ്രന് ഏറ്റവും സമീപത്ത് മനുഷ്യരെ എത്തിക്കുന്ന ബഹിരാകാശ ദൗത്യമാണ്.ചാന്ദ്രയാത്രയുടെ പകുതിയിലധികം ദൂരം ഓറിയോൺ ബഹിരാകാശ പേടകം പിന്നിട്ടതായി നാസ അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com