93ാം വയസ്സിൽ അഞ്ചാമതും വിവാഹിതനായി മർഡോക്ക്; വധു 67കാരി എലീന

മുൻ പൊലീസ് ഓഫിസർ ആൻ ലെസ്ലി സ്മിത്തുമായി വിവാഹം നിശ്ചയിച്ചിരുന്നുവെങ്കിലും 2023 ഏപ്രിലിൽ വിവാഹത്തിൽ നിന്ന് പിന്മാറുകയായിരുന്നു.
റൂപർട്ട് മർഡോക്കും എലീന സുക്കോവയും
റൂപർട്ട് മർഡോക്കും എലീന സുക്കോവയും
Updated on

ന്യൂയോർക്ക്: മാധ്യമ വ്യവസായി റൂപർട്ട് മർഡോക്ക് 93-ാം വയസ്സിൽ അഞ്ചാമതും വിവാഹിതനായി. വിരമിച്ച മോളിക്യുലാർ ബയോളജിസ്റ്റ് എലീന സുക്കോവയാണ് (67) വധു. ഇരുവരും തമ്മിൽ കുറച്ചു കാലമായി പ്രണയത്തിലായിരുന്നു. മർഡോക്കിന്‍റെ ഉടമസ്ഥതയിലുള്ള മുന്തിരിത്തോപ്പിലും മൊറാഗ എസ്റ്റേറ്റിലുമായാണ് വിവാഹാഘോഷം സംഘടിപ്പിച്ചിരുന്നത്.

ഓസ്ട്രേലിയൻ ഫ്ലൈറ്റ് അറ്റൻഡറായ പട്രീഷ്യ ബുക്കറാണ് മർഡോക്കിന്‍റെ ആദ്യ ഭാര്യ.1956ലാണ് മർഡോക്ക് പട്രീഷ്യയെ വിവാഹം കഴിച്ചത്. 1960ൽ ഇരുവരും വിവാഹമോചിതരായി. പിന്നീട് മാധ്യമപ്രവർത്തകയായ ഒന്ന ടൊർവിനെ വിവാഹം കഴിച്ചു. 1999ൽ ഇരുവരും പിരിഞ്ഞു. തുടർന്ന് വെൻഡി ഡെങ്ങിനെ വിവാഹം കഴിച്ചുവെങ്കിലും 2013ൽ ഈ ബന്ധവും അവസാനിച്ചു.

അതിനു ശേഷം 2016ൽ മോഡലായിരുന്ന ജെറി ഹാളിനെ വിവാഹം കഴിച്ചു. 2021ലാണ് മർഡോക്ക് നാലാമതും വിവാഹമോചിതനായത്. അതിനു ശേഷം മുൻ പൊലീസ് ഓഫിസർ ആൻ ലെസ്ലി സ്മിത്തുമായി വിവാഹം നിശ്ചയിച്ചിരുന്നുവെങ്കിലും 2023 ഏപ്രിലിൽ വിവാഹത്തിൽ നിന്ന് പിന്മാറുകയായിരുന്നു. നാലു ബന്ധങ്ങളിലായി ആറു മക്കളാണ് മർഡോക്കിനുള്ളത്.. ദി വാൾ സ്ട്രീറ്റ്, ഫോക്സ് ന്യൂസ് തുടങ്ങിയവ മർഡോക്കിന്‍റേതാണ്. 20 ബില്യൺ ഡോളറാണ് മർഡോക്കിന്‍റെ ആസ്തി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com