കുട്ടികളുടെ സുരക്ഷയിൽ വീഴ്ച: മെറ്റയ്ക്ക് 3,100 കോടി രൂപ പിഴ!

കുട്ടികളുടെ ഓൺലൈൻ സുരക്ഷയുമായി ബന്ധപ്പെട്ട് മെറ്റ നേരിടുന്ന ആദ്യത്തെ ജൂറി വിധി
 Child safety lapses: Meta fined Rs 3,100 crore!

കുട്ടികളുടെ സുരക്ഷയിൽ വീഴ്ച: മെറ്റയ്ക്ക് 3,100 കോടി രൂപ പിഴ!

file photo

Updated on

കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടതിനും പ്ലാറ്റ്ഫോമുകളുടെ സുരക്ഷയെ കുറിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചതിനും സോഷ്യൽ മീഡിയ ഭീമനായ മെറ്റയ്ക്ക് യുഎസിലെ ന്യൂ മെക്സിക്കോ കോടതി 37.5 കോടി ഡോളർ (ഏകദേശം 3,100 കോടി രൂപ) പിഴ വിധിച്ചു.

ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നീ പ്ലാറ്റ്ഫോമുകൾ കുട്ടികളെ അപകടത്തിലാക്കുന്നു എന്ന വാദങ്ങൾ അംഗീകരിച്ചുകൊണ്ടാണ് സാന്താ ഫേയിലെ ജൂറി ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്.

കുട്ടികളുടെ ഓൺലൈൻ സുരക്ഷയുമായി ബന്ധപ്പെട്ട് മെറ്റ നേരിടുന്ന ആദ്യത്തെ ജൂറി വിധിയാണിത്. പിഴത്തുകയേക്കാൾ ഉപരിയായി, തങ്ങളുടെ ഉൽപന്നങ്ങൾ കുട്ടികൾക്ക് ദോഷകരമാണെന്ന് അറിഞ്ഞിട്ടും അത് മറച്ചുവെച്ച മെറ്റയുടെ നടപടിക്കേറ്റ തിരിച്ചടിയായാണ് ഈ വിധി വിലയിരുത്തപ്പെടുന്നത്.

2023-ൽ ന്യൂ മെക്സിക്കോ സർക്കാർ നടത്തിയ ഒരു രഹസ്യ അന്വേഷണമാണ് ഈ വിധിയിലേയ്ക്ക് നയിച്ചത്.14 വയസിൽ താഴെയുള്ള കുട്ടികളായി ചമഞ്ഞ് അന്വേഷണ ഉദ്യോഗസ്ഥർ ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും വ്യാജ അക്കൗണ്ടുകൾ നിർമിച്ചു.ഈ അക്കൗണ്ടുകളിലേക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചതിനും കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ചതിനും 2024 മേയ് മാസത്തിൽ നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കുട്ടികളെ ലക്ഷ്യം വയ്ക്കുന്നവർക്ക് പ്ലാറ്റ്ഫോമുകൾ എത്രത്തോളം സൗകര്യമൊരുക്കുന്നു എന്ന് തെളിയിക്കുന്നതായിരുന്നു ഈ അന്വേഷണം.

വിചാരണ വേളയിൽ മെറ്റയിലെ മുൻ ജീവനക്കാർ നൽകിയ മൊഴികൾ കമ്പനിക്ക് വലിയ തിരിച്ചടിയായി.മെറ്റയിലെ മുൻ എൻജിനീയറിങ് മേധാവി ആർതുറോ ബെജാർ, തന്റെറെ 14 വയസുകാരിയായ മകൾക്ക് ഇൻസ്റ്റാഗ്രാമിൽ നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ ചൂണ്ടിക്കാട്ടി എക്സിക്യൂട്ടീവുമാർക്ക് മുന്നറിയിപ്പ് നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് വെളിപ്പെടുത്തി.

പരസ്യങ്ങൾക്കായി ആളുകളെ തരംതിരിക്കാൻ ഉപയോഗിക്കുന്ന അതേ അൽഗൊരിതങ്ങൾ കുട്ടികളെ തിരയുന്ന വേട്ടക്കാർക്കും സഹായകരമാകുന്നുണ്ടെന്ന് അദ്ദേഹം കോടതിയിൽ പറഞ്ഞു.മറ്റൊരു മുൻ വൈസ് പ്രസിഡന്‍റായ ബ്രയാൻ ബോളണ്ട്, സുരക്ഷയേക്കാൾ മറ്റ് കാര്യങ്ങൾക്കാണ് കമ്പനി മുൻഗണന നൽകുന്നതെന്ന് സാക്ഷ്യപ്പെടുത്തി. മെറ്റ സിഇഒ മാർക്ക് സക്കർബെർഗിന്‍റെ മുൻകൂട്ടി റെക്കോർഡ് ചെയ്‌ത മൊഴിയും വിചാരണയിപ്രദർശിപ്പിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് ഉപഭോക്താക്കൾ അടിമപ്പെടുന്നതിനെക്കുറിച്ചുള്ള ഗവേഷണങ്ങൾ അപൂർണമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

എന്നാൽ, ഉപഭോക്താക്കളിൽ ഡോപമിൻ അഥവാ ആനന്ദഹോർമോൺ (Dopamine) വർധിപ്പിക്കാനും അവരെ ആപ്പുകളിൽ കൂടുതൽ സമയം നിലനിർത്താനുമാണ് ഫീച്ചറുകൾ രൂപകല്പന ചെയ്തിരിക്കുന്നതെന്ന് കോടതി കണ്ടെത്തി. അതേസമയം, മേയ് 4 ന് ആരംഭിക്കുന്ന കേസിലെ രണ്ടാം ഘട്ട വിചാരണയിൽ മെറ്റയുടെ പ്ലാറ്റ്ഫോമുകളിൽ പ്രായ പരിശോധന കർശനമാക്കുന്നത് ഉൾപ്പെടെയുള്ള മാറ്റങ്ങൾ വരുത്താൻ കോടതി ഉത്തരവിട്ടേക്കാം. ലോസ് ആഞ്ചലസിലും നിലവിൽ സമാനമായ മറ്റൊരു കേസ് മെറ്റയ്ക്കും യൂട്യൂബിനുമെതിരെ നടക്കുന്നുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com