നേപ്പാളിലെ '41 വയസുള്ള പെലിക്കനും ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളും'

വർഷം തോറും ശരാശരി പത്തു ലക്ഷം പേരാണ് മൃഗശാല സന്ദർശിക്കുന്നത്.
നേപ്പാളിലെ മൃഗശാല
നേപ്പാളിലെ മൃഗശാല
Updated on

കാഠ്മണ്ഡു: നേപ്പാളിൽ ഒരൊറ്റ മൃഗശാലയേയുള്ളൂ. 41 വയസ്സുള്ള പെലിക്കൻ പക്ഷിയും ഒറ്റക്കൊമ്പുള്ള കാണ്ടാമൃഗങ്ങളും റെഡ് പാണ്ടേകളും ഹിമപ്പുലികളുമെല്ലാം അവിടത്തെ അന്തേവാസികളാണ്. എന്നും രാവിലെ 10 മണിക്ക് തനിക്കുള്ള പ്രാതലായ ഒരു കിലോ മീനിനു വേണ്ടി മൃഗശാലയിലെ അടുക്കളയ്ക്കു മുന്നിൽ പെലിക്കൻ കാത്തു നിൽക്കുന്നുണ്ടായിരിക്കുമെന്ന് പ്രോഗ്രാം ഓഫിസർ ഗണേഷ് കൊയ്‌രാള.

114 സ്പീഷ്യസുകളിലായി 1,100 മൃഗങ്ങളാണ് സെൻട്രൽ സൂവിലുള്ളത്. വർഷം തോറും പത്തു ലക്ഷം പേരാണ് മൃഗശാല സന്ദർശിക്കാനായി എത്താറുള്ളത്. 15 ഏക്കറിലായി പരന്നു കിടക്കുന്ന മൃഗശാല 1932 ൽ അക്കാലത്തെ രാജാവാണ് പണി കഴിപ്പിച്ചത്. ഇപ്പോഴത് സർക്കാരിന്‍റെ നിയന്ത്രണത്തിലാണ്.

പ്രാദേശികമായി വംശനാശം വന്നു കൊണ്ടിരിക്കുന്ന 38 സ്പീഷ്യസുകളിൽ 15 എണ്ണവും നേപ്പാളിലെ മൃഗശാലയിൽ സുരക്ഷിതരാണ്. ബംഗാൾ കടുവകളും ഏഷ്യൻ ആനകളും മൃഗശാലയിലുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com