സ്വർണം ഫ്രീയായി കിട്ടുന്ന ഗ്രാമം; ഒഴുകിയെത്തുന്നത് ആയിരക്കണക്കിന് പേർ

അയൽനാടായ കെനിയയിൽ നിന്നും ഉഗാണ്ടയിൽ നിന്നുമെല്ലാം ആയിരക്കണക്കിന് പേരാണ് ഗ്രാമത്തിലേക്ക് എത്തുന്നത്.
A village where gold is found for free; thousands are flocking there.

സ്വർണം ഫ്രീയായി കിട്ടുന്ന ഗ്രാമം; ഒഴുകിയെത്തുന്നത് ആയിരക്കണക്കിന് പേർ

Updated on

സ്വർണം സൗജന്യമായി കിട്ടുമെന്ന് അറിഞ്ഞാൽ ആരാണ് പോകാതിരിക്കുക. കഴിഞ്ഞ രണ്ടു വർഷമായി അത്രയേറെ വില വർധനയാണ് സ്വർണത്തിന് ഉണ്ടായിരിക്കുന്നത്. ഇപ്പോഴിതാ ദക്ഷിണാഫ്രിക്കയിലെ ഒരു ചെറുഗ്രാമത്തിൽ നിന്ന് പലർക്കും സ്വർണം കിട്ടിയെന്ന റിപ്പോർട്ടാണ് വൈറലാകുന്നത്. കാപെകൻഗുരിയയിലെ ചെപോറോർ എന്ന ഗ്രാമത്തിലാണ് സംഭവം. ഇപ്പോൾ നിത്യേന ആയിരക്കണക്കിന് പേരാണ് ഈ ഗ്രാമത്തിലേക്ക് സ്വർണം തേടിയെത്തുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായാണ് ഇവിടെ ആൾത്തിരക്കേറിയിരിക്കുന്നത്.

ഗ്രാമത്തിലെ ആട്ടിടയന് സ്വർണം കിട്ടിയതോടെയാണ് വാർത്ത കാട്ടുതീ പോലെ പടർന്നത്. മേനേസ് ലോമചാർ എന്ന 33കാരന് 3 ഗ്രാം ഭാരമുള്ള സ്വർണമാണ് ഇവിടെ നിന്ന് കിട്ടിയത്. അതു പിന്നീട് 36,000 കെനിയൻ ഷില്ലിങ്ങിന് വിൽക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം മറ്റൊരു സ്ത്രീക്കും സ്വർണം കിട്ടി.

ഈ രണ്ടു സംഭവങ്ങളേ റിപ്പോർട്ട് ചെയ്തിട്ടുള്ളൂ എങ്കിലും ഇപ്പോൾ അയൽനാടായ കെനിയയിൽ നിന്നും ഉഗാണ്ടയിൽ നിന്നുമെല്ലാം ആയിരക്കണക്കിന് പേരാണ് ഗ്രാമത്തിലേക്ക് എത്തുന്നത്. എന്തായാലും ആയിരക്കണക്കിന് പേർ സ്വർണത്തിന് വേണ്ടി കഠിനാധ്വാനം ചെയ്യാൻ ഇറങ്ങിയതോടെ ഗ്രാമത്തിൽ മറ്റ് ബിസിനസ് സാധ്യതകളും പച്ച പിടിച്ചിരിക്കുകയാണ്. സ്വർണം തെരയുന്നവർക്ക് ഭക്ഷണവും വെള്ളവും വിൽക്കാൻ നിരവധി പേരാണ് സ്ഥലത്തെത്തിയിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com