ട്രംപിന്‍റെ ജനപ്രീതിയിൽ വൻ ഇടിവ്

ഇടക്കാല തെരഞ്ഞെടുപ്പ് പടിവാതിലിലെത്തിയപ്പോൾ ട്രംപിനെതിരേ 61 ശതമാനം വോട്ടർമാർ!
As the midterm elections approach, 61 percent of voters are against Trump!

ഇടക്കാല തെരഞ്ഞെടുപ്പ് പടിവാതിലിലെത്തിയപ്പോൾ ട്രംപിനെതിരേ 61 ശതമാനം വോട്ടർമാർ!

Updated on: 

യുഎസ് ഇടക്കാല തെരഞ്ഞടുപ്പ് അടുത്തിരിക്കെ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ജനപ്രീതിയിൽ വൻ ഇടിവ് ഉണ്ടായതായി വാൾ സ്ട്രീറ്റ് ജേർണൽ നടത്തിയ സർവേ പറ‍യുന്നു. 37 ശതമാനം പേരുടെ പിന്തുണ മാത്രമുള്ള ട്രംപിന്‍റെ പ്രവർത്തനങ്ങളിൽ 61 ശതമാനം പേരും അതൃപ്തി പ്രകടിപ്പിച്ചു. കഴിഞ്ഞ 36 വർഷങ്ങൾക്കിടെ ഒരു ഇടക്കാല തെരഞ്ഞെടുപ്പിനു മുന്നോടിയായി യുഎസ് പ്രസിഡന്‍റിനു ലഭിക്കുന്ന ഏറ്റവും കുറഞ്ഞ ജനപ്രീതിയാണിത്.

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനും വിലക്കയറ്റം നിയന്ത്രിക്കാനുമുള്ള വാഗ്ദാനങ്ങൾ പാലിക്കാത്തതും ഇറാന് എതിരായ സൈനിക നടപടിയും വർധിച്ചു വരുന്ന ഇന്ധന വിലയുമാണ് ഈ തിരിച്ചടിക്ക് കാരണം. റോയിട്ടേഴ്സ്/ഇപ്സോസ് കണക്കു പ്രകാരം ട്രംപിന്‍റെ ജനപ്രീതി 47ൽ നിന്ന് 32 ശതമാനമായും റിപ്പബ്ലിക്കൻ പാർട്ടി പ്രവർത്തകർക്കിടയിലെ പിന്തുണ 82 ൽ നിന്ന് 73 ശതമാനമായും കുറഞ്ഞു.

ജീവിതച്ചെലവ് കൈകാര്യം ചെയ്യുന്നതിലെ ട്രംപിന്‍റെ പ്രകടനത്തെ പിന്തുണയ്ക്കുന്നവർ കേവലം 17 ശതമാനം മാത്രമായി കുറഞ്ഞു. സ്വന്തം പാർട്ടിയിൽ അടക്കം പിന്തുണ കുറയുന്നത് വൈറ്റ് ഹൗസിനു തിരിച്ചടിയാകുന്നതിനിടെ നവംബർ മൂന്നിനു നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ തന്നെ സ്ഥാനാർഥിയായി സങ്കൽപ്പിച്ച് വോട്ട് ചെയ്യണമെന്ന് ട്രംപ് അനുയായികളോട് അഭ്യർഥിച്ചിരുന്നു.

logo
Metro Vaartha
www.metrovaartha.com