ഇറാന് അമെരിക്ക മുന്നൂറു മില്യൺ ഡോളർ നൽകുമെന്ന വാർത്ത വ്യാജം: യുഎസ്

ഇറാൻ ഒരിക്കലും ആണവായുധം നിർമിക്കില്ലെന്ന് സമ്മതിച്ചതായും ട്രംപ്
Trump says Iran has agreed it will never build a nuclear weapon

ഇറാൻ ഒരിക്കലും ആണവായുധം നിർമിക്കില്ലെന്ന് സമ്മതിച്ചതായും ട്രംപ്

Updated on

ഇറാൻ ഒരിക്കലും ആണവായുധം നിർമിക്കില്ലെന്ന് സമ്മതിച്ചതായും ട്രംപ് ടെഹ്റാനും തമ്മിൽ ഒപ്പു വച്ച ധാരണാപത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യവസ്ഥ ഇതാണെന്ന സൂചനയാണ് ട്രംപ് നൽകുന്നത്

വാഷിങ്ടൺ: ഇറാൻ-യുഎസ് സമാധാന കരാർ നടപ്പാക്കുന്നതിന്‍റെ ഭാഗമായി ഇറാന് അമെരിക്ക മുന്നൂറു മില്യൺ ഡോളർ നൽകുമെന്നുള്ള വാർത്തകൾ വ്യാജമാണെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇറാൻ ഒരിക്കലും ആണവായുധം നിർമിക്കില്ലെന്ന് സമ്മതിച്ചതായും ട്രംപ് പ്രഖ്യാപിച്ചു. പശ്ചിമേഷ്യയിലെ നൂറു ദിവസത്തിലധികം നീണ്ടു നിന്ന സംഘർഷം അവസാനിപ്പിക്കുന്നതിനായി വാഷിങ്ടണും

ടെഹ്റാനും തമ്മിൽ ഒപ്പു വച്ച ധാരണാപത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യവസ്ഥ ഇതാണെന്ന സൂചനയാണ് ട്രംപ് നൽകുന്നത്. തന്‍റെ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

"ആണവായുധം ഒരിക്കലും കൈവശം വയ്ക്കില്ലെന്ന് ഇറാൻ സമ്മതിച്ചിട്ടുണ്ട്. കൂടാതെ ഇറാന് അമെരിക്ക മുന്നൂറു മില്യൺ ഡോളർ നൽകുന്നു എന്ന വാർത്ത വ്യാജമാണ്. ഡെമോക്രാറ്റുകൾ പ്രചരിപ്പിക്കുന്നതാണ് ഇത് . "ട്രംപ്

യുദ്ധം അവസാനിപ്പിക്കുന്നതിനും ടെഹ്റാന്‍റെ ആണവ പദ്ധതി, ഉപരോധങ്ങൾ പിൻവലിക്കൽ എന്നിവയെ കുറിച്ചുള്ള ചർച്ചകൾക്ക് രൂപരേഖ തയാറാക്കുന്നതിനുമായി അമെരിക്കയും ഇറാനും തമ്മിൽ കരട് കരാറിൽ ഒപ്പു വച്ചതിന് തൊട്ടടുത്ത ദിവസമാണ് ട്രംപിന്‍റെ ഈ പോസ്റ്റ് വന്നത്.

എന്നാൽ കരാറിന്‍റെ വിശദ വിവരങ്ങൾ ഇപ്പോഴും വ്യക്തമല്ല. കൂടാതെ സ്ഥിരമായ ഒരു സമാധാനം കൊണ്ടുവരുന്നതിനുള്ള ചര്‍ച്ചകള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്.

logo
Metro Vaartha
www.metrovaartha.com