ഇറാന്‍റെ ജോൺ സ്റ്റുവർട്ട്: കാംബീസ് ഹൊസൈനി |വിഡിയോ

ആരാണ് കാംബീസ് ഹൊസൈനി? എന്തുകൊണ്ടാണ് അദ്ദേഹത്തെ ഇറാൻ ചാരസംഘടന നോട്ടമിട്ടത്?
 Iran's Jon Stewart: Cambyses Hosseini

ഇറാന്‍റെ ജോൺ സ്റ്റുവർട്ട്:

കാംബീസ് ഹൊസൈനി

Updated on: 

യുകെയിൽ രണ്ടു മാധ്യമപ്രവർത്തകരെ ഉന്മൂലനം ചെയ്യാനെത്തിയ ഇറാനിയൻ ചാരന്മാർ പിടിയിലായ വാർത്തകൾ ലോകമെമ്പാടും മാധ്യമങ്ങളിൽ നിറയുന്നു. ഇതിൽ ഇറാനിയൻ ചാരന്മാർ മുഖ്യമായും വധിക്കാനുദ്ദേശിച്ച മാധ്യമ പ്രവർത്തന്‍റെ പേര് കാംബീസ് ഹൊസൈനി എന്നാണ്. ആരാണ് കാംബീസ് ഹൊസൈനി? എന്തുകൊണ്ടാണ് അദ്ദേഹത്തെ ഇറാൻ ചാരസംഘടന നോട്ടമിട്ടത്?

ഇറാന്‍റെ ജോൺ സ്റ്റുവർട്ട്

ഇറാന്‍റെ ജോൺ സ്റ്റുവർട്ട് എന്നാണ് കാംബീസ് യൂറോപ്പിൽ അറിയപ്പെടുന്നത്. ഇറാനിയൻ നടനും ആക്ഷേപ ഹാസ്യകാരനുമാണ് കാംബീസ് ഹൊസൈനി. ഇറാന്‍റെ ഭരണത്തെക്കുറിച്ച് അതിരൂക്ഷമായ ആക്ഷേപ ഹാസ്യശൈലിയിൽ ഹൊസൈനി നടത്തിയ വിദേശ റേഡിയോ പ്രോഗ്രാമുകൾ ഏറെ വൈറലായവയാണ്. ഇറാൻ പ്രസിഡന്‍റാകുന്നത് ഒരു ജയിംസ് ബോണ്ട് സിനിമ കാണുന്നതു പോലെയാണ് എന്നാണ് ഒരു തവണ സിബിസി റേഡിയോ നടത്തിയ ഒരു പ്രോഗ്രാമിൽ ഹൊസൈനി പറഞ്ഞത്.

ഇറാൻ പ്രസിഡന്‍റ് സ്ഥാനത്തേയ്ക്ക് മത്സരിക്കാൻ ഇറാന്‍റെ ഗാർഡിയൻ കൗൺസിൽ മത്സരാർഥികളെ എടുക്കുന്നു, ഓരോരുത്തരെയും ഒറ്റപ്പെടുത്തുന്നു. ആരെയും കളങ്കമില്ലാത്തവരാക്കി കാണുന്നില്ല. ഇറാൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ കഥാപാത്രങ്ങൾ അതേപടി തുടരുന്നു, പക്ഷേ അവർ അഭിനേതാക്കളെ മാറ്റിക്കൊണ്ടിരിക്കുന്നു എന്നിങ്ങനെയാണ് ഹൊസൈനി അന്ന് സിബിസി റേഡിയോ പ്രോഗ്രാമിൽ പ്രതികരിച്ചത്.

ഇറാനിലെ മധ്യ വർഗത്തിൽ പെട്ട ജനങ്ങൾക്ക്, പ്രത്യേകിച്ചും പ്രവാസികളായ ഇറാനികൾക്ക് ഹൊസൈനിയുടെ ഈ രൂക്ഷ വിമർശനങ്ങളും വാർത്താ പോഡ്കാസ്റ്റുകളും മുഖ്യവാർത്തകളാണ്. ഇറാന്‍റെ കടുത്ത ഏകാധിപത്യ ഭരണത്തിനെതിരേ പ്രതികരിക്കാനാകാത്ത നിരവധി ഇറാനികളുടെ ജിഹ്വയാണ് ഹൊസൈനി.

ഇന്‍റർനെറ്റും മാധ്യമങ്ങളുമെല്ലാം കടുത്ത നിയന്ത്രണത്തിലുള്ള ഇറാനിൽ വസിക്കുന്ന ജനങ്ങൾക്ക് ഹൊസൈനിയുടെ പോഡ്കാസ്റ്റുകൾ ലഭ്യമാകുകയില്ല. എന്നിട്ടു കൂടിയാണ് യൂറോപ്പിൽ എങ്ങും ഇറാന്‍റെ ജിഹ്വയായി ഹൊസൈനി വൈറലാകുന്നത്. ഇതാണ് ഇറാനെ വിറളി പിടിപ്പിക്കുന്നത്. ഹൊസൈനിയുടെ ഈ കടുത്ത ആക്ഷേപ ഹാസ്യവും ഇറാൻ ഭരണത്തിനെതിരേയുള്ള രൂക്ഷ വിമർശനങ്ങളുമാണ് അദ്ദേഹത്തെ ഇറാന്‍റെ ജോൺ സ്റ്റുവർട്ട് എന്ന് യൂറോപ്പ് വിളിക്കാൻ കാരണമായത് അമെരിക്കയിലെ പ്രശസ്തനായ ഹാസ്യ നടനും എഴുത്തുകാരനും നിർമാതാവും പുരോഗമന രാഷ്ട്രീയ നിരീക്ഷകനുമെല്ലാമാണ് ജോൺ സ്റ്റുവർട്ട്.