അഫ്ഗാനിസ്ഥാനിൽ ഭൂചലനം; 8 പേർ കൊല്ലപ്പെട്ടു

ന്യൂഡൽഹിയിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു
afghanistan earthquake 8 death

അഫ്ഗാനിസ്ഥാനിൽ ഭൂചലനം; 8 പേർ കൊല്ലപ്പെട്ടു

representative image

Updated on

കാബൂൾ: അഫ്ഗാനിസ്ഥാനിലെ ഹിന്ദു കുഷ് മേഖലയിൽ വെള്ളിയാഴ്ച‍യുണ്ടായ ശക്തമായ ഭൂചലനത്തിൽ 8 പേർ കൊല്ലപ്പെട്ടു. റിക്റ്റർ സ്കെയിലിൽ‌ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. കാബൂളിൽ വീട് തകർന്ന് വീണാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോർട്ടുകൾ.

ഭൂമിക്കടിയിൽ 177 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ജർമൻ റിസർച്ച് സെന്‍റർ ഫോർ ജിയോസയൻസസ് വ്യക്തമാക്കി. ദുരന്തബാധിത മേഖലകളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.

അഫ്ഗാനിസ്ഥാന് പുറമേ പാക്കിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിലും ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡൽഹിയിലും ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടതായാണ് വിവരം.

logo
Metro Vaartha
www.metrovaartha.com