യുഎസ് കടൽക്കൊള്ള നടത്തുന്നു; ഗൾഫും ഒമാൻ ഉൾക്കടലും സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

ഇറാനിയൻ തുറമുഖങ്ങൾക്കും ഉപരോധമുണ്ട്
America is committing piracy; Iran says Gulf and Gulf of Oman will not be safe

അമെരിക്ക കടൽക്കൊള്ള നടത്തുന്നു; ഇറാൻ

Updated on

ടെഹ്റാൻ: ഇറാനിയൻ തുറമുഖങ്ങളിൽ പ്രവേശിക്കുകയോ പുറത്തുകടക്കുകയോ ചെയ്യുന്ന കപ്പലുകൾക്ക് ഉപരോധം ഏർപ്പെടുത്താനുള്ള യുഎസ് നീക്കം കടൽക്കൊള്ളയാണെന്ന് ഇറാൻ സായുധസേന. ഇറാനിയൻ തുറമുഖങ്ങൾക്ക് നേരേ ആക്രമണം ഉണ്ടായാൽ ഗൾഫിലോ, ഒമാൻ ഉൾക്കടലിലോ ഒരു തുറമുഖവും സുരക്ഷിതമായിരിക്കില്ലെന്നും ഐആർജിസി വക്താവ് മുന്നറിയിപ്പ് നൽകി.

ഇസ്ലാമാബാദിൽ നടന്ന സമാധാന ചർച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് ട്രംപ് ഇറാനുമേലുള്ള പുതിയ നാവിക ഉപരോധം പ്രഖ്യാപിച്ചത്.

തിങ്കളാഴ്ച രാവിലെ 10 മണി മുതൽ ഇത് പ്രാബല്യത്തിൽ വരുത്തുമെന്നും യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചിരുന്നു, ഇറാനിയൻ തുറമുഖങ്ങളിൽ പ്രവേശിക്കുന്നതും പുറത്തുപോകുന്നതുമായ എല്ലാകപ്പലുകൾക്കും ഉപരോധം ഏർപ്പെടുത്തും. ഇറാനിയൻ തുറമുഖങ്ങൾക്കും ഉപരോധമുണ്ട്.

logo
Metro Vaartha
www.metrovaartha.com