മനുഷ്യൻ വീണ്ടും 'ചന്ദ്രനിലേക്ക്'; 'ആർട്ടെമിസ് 2' ദൗത്യം വിക്ഷേപിച്ചു | video

ക്രിസ്റ്റീന കോച്ചിലൂടെ ഒരു സ്ത്രീ ഭാ​ഗമാകുന്ന ചരിത്രത്തിലെ ആദ്യ ചാന്ദ്ര ദൗത്യം കൂടിയാണിത്
nasas artemis ii launches humans return to lunar mission

മനുഷ്യൻ വീണ്ടും 'ചന്ദ്രനിലേക്ക്'; 'ആർട്ടെമിസ് 2' ദൗത്യം വിക്ഷേപിച്ചു | video

Updated on

വാഷിങ്ടണ്‍: 54 വർഷത്തിന് ശേഷം മനുഷ്യനെ ചന്ദ്രനിലേക്ക് എത്തിക്കാനുള്ള നാസയുടെ 'ആർട്ടെമിസ് 2' ദൗത്യ യാത്ര ആരംഭിച്ചു. കെന്നഡി സ്പേസ് സെന്‍ററിൽ നിന്നും ഇന്ത്യൻ സമയം പുലർച്ചെ 4.05നായിരുന്നു വിക്ഷേപണം. ക്രിസ്റ്റീന കോച്ച്, വിക്ടർ ഗ്ലോവർ, റീഡ് വീസ്മാൻ, ജെറമി ഹാൻസൺ എന്നിവരാണ് പേടകത്തിൽ ഉള്ളത്. ഒപ്പം അഞ്ചാമനായി റൈസ് എന്ന പാവയും ഉണ്ട്. ഈ മാസം ആറിന് പേടകം ലക്ഷ്യസ്ഥാനത്തെത്തും. പത്ത് ദിവസത്തെ ദൗത്യത്തിനായി ആണ് സംഘം യാത്ര തിരിച്ചത്.

ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞാൽ മുന്നോട്ടുള്ള ബഹിരാകാശ ഗവേഷങ്ങൾക്ക് അത് വലിയ സഹായമാകും. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററിലെ 39 ബി വിക്ഷേപണത്തറയിൽ നിന്നാണ് ചന്ദ്രനെ തേടിയുള്ള മനുഷ്യന്‍റെ യാത്ര അരനൂറ്റാണ്ടിന് ശേഷം പുനരാരംഭിച്ചത്.

ക്രിസ്റ്റീന കോച്ചിലൂടെ ഒരു സ്ത്രീ ഭാ​ഗമാകുന്ന ചരിത്രത്തിലെ ആദ്യ ചാന്ദ്ര ദൗത്യം കൂടിയാണിത്. ആദ്യ 2 ദിവസം കൊണ്ട് 2 തവണ ഭൂമിയെ വലം വച്ച ശേഷം ചന്ദ്രനെ ലക്ഷ്യമാക്കി ഒറയോൺ പേടകം പറക്കും. ഒരു തവണ ചന്ദ്രനെ വലം വച്ച ശേഷം ഏപ്രിൽ 10 ന് ഭൂമിയിലേക്ക് മടക്കം. പസഫിക് സമുദ്രത്തിൽ സ്പ്ലാഷ് ഡൗൺ ചെയ്യുന്നതോടെ ദൗത്യം പൂർണം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com