

ഇറാനിലെ വൈദ്യുത നിലയങ്ങളിൽ ആക്രമണം
ടെഹ്റാൻ: ഇറാനിലെ വൈദ്യുത നിലയങ്ങളിൽ ആക്രമണം. ഖുർറംഷഹ്റിലെ വൈദ്യുത നിലയത്തിന്‍റെ പൈപ്പ് ലൈൻ തകർന്നു. ഇസ്ഫഹാനിലെ പ്രകൃതിവാതക കേന്ദ്രത്തിലെ ഓഫീസിലും ആക്രമണമുണ്ടായി. പവർ പ്ലാന്‍റിലെ ആക്രമം നിർത്തുമെന്ന ട്രംപിന്‍റെ പ്രഖ്യാപനത്തിന് ശേഷമാണോ ആക്രമണം എന്നതിൽ വ്യക്തതയില്ല.
ഇറാനുമായുള്ള ചർച്ചകൾ ഫലപ്രദമായിരുന്നുവെന്ന് വ്യക്തമാക്കിയ ട്രംപ് ഇറാന്‍റെ പവർ പ്ലാന്‍റുകൾക്ക് ഊർജകേന്ദ്രങ്ങൾക്കും നേരെയുള്ള സൈനിക ആക്രമണങ്ങൾ 5 ദിവസത്തേക്ക് മാറ്റിവയ്ക്കാൻ നിർദേശം നൽകിയതായി അറിയിച്ചിരുന്നു
. ഈ പ്രഖ്യാപനം വന്ന് മിനിറ്റുകൾക്കകമാണ് ടെഹ്റാന് ഉടനീളം സൈനിക അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമാക്കി പുതിയ ആക്രമണം ആരംഭിച്ചതായി ഐഡിഎഫ് പ്രഖ്യാപിച്ചത്.