ഓസ്ട്രേലിയയിലെ ബീച്ചിൽ വെടിവയ്പ്പ്; 10 പേർ മരിച്ചു

യഹൂദ ഉത്സവമായ ഹാനക്ക ആഘോഷങ്ങൾക്കിടെ പ്രാദേശിക സമയം വൈകിട്ട് 6 മണിയോടെയാണ് വെടിവയ്പ്പുണ്ടായത്.
australia sydni mass shooting, 10 killed

ഓസ്ട്രേലിയയിലെ ബീച്ചിൽ വെടിവയ്പ്പ്; 10 പേർ മരിച്ചു

Updated on

സിഡ്നി: ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചിലുണ്ടായ വെടിവയ്പ്പിൽ പത്തു പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. രണ്ടു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കറുത്ത വസ്ത്രം ധരിച്ച രണ്ടു പേർ 50 റൗണ്ട് വെടിവയച്ചതായാണ് റിപ്പോർട്ട്. യഹൂദ ഉത്സവമായ ഹാനക്ക ആഘോഷങ്ങൾക്കിടെ പ്രാദേശിക സമയം വൈകിട്ട് 6 മണിയോടെയാണ് വെടിവയ്പ്പുണ്ടായത്.

ബീച്ചിൽ ഈ സമയത്ത് നൂറു കണക്കിന്പേർ ഒത്തു കൂടിയിരുന്നു. തിരിച്ചുള്ള വെടിവയ്പ്പിൽ ഒരു അക്രമി കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.

ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ ബീച്ചിലേക്ക് പ്രവേശിക്കരുതെന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എട്ടു ദിവസം നീണ്ടു നിൽക്കുന്ന ആഘോഷത്തിന്‍റെ ആദ്യ ദിനത്തിലായിരുന്നു ആക്രമണം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com