

നെതന്യാഹുവുമായി വിരുന്നിൽ പങ്കെടുത്തത് രാജ്യദ്രോഹക്കുറ്റം
ബെഞ്ചമിൻ നെതന്യാഹുവുമായി യുഎസിൽ കൂടിക്കാഴ്ച നടത്തിയതിന്‍റെ പേരിൽ ലെബനനിലെ പ്രമുഖ ബാങ്കറും വ്യവസായിയും ചലച്ചിത്ര നിർമാതാവുമായ ആന്‍റോൺ സെഹ്നൗയിയ്ക്കെതിരേ ഒരു ഡസനിലധികം അഭിഭാഷകർ ബെയ്റൂട്ടിൽ പ്രോസിക്യൂട്ടറുടെ ഓഫീസിൽ പരാതി നൽകി.ഈയാഴ്ച വാഷിങ്ടൺ ഡിസിയിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയ സെഹ്നൗയി രാജ്യത്തെ നിയമങ്ങൾ ലംഘിച്ചതായി ആരോപിച്ചാണ് ബുധനാഴ്ച ലെബനീസ് അഭിഭാഷകർ കേസ് നൽകിയത്.
ഇറാനിയൻ പിന്തുണയുള്ള ഹിസ്ബുള്ളയും ഇസ്രയേലും തമ്മിലുള്ള ഏറ്റവും പുതിയ പോരാട്ടം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് കഴിഞ്ഞ മൂന്നു മാസമായി നടന്നു വരുന്ന യുദ്ധത്തിനിടെ ദശാബ്ദങ്ങൾക്കു ശേഷം ഇതാദ്യമായാണ് ലെബനനും ഇസ്രേയലും യുഎസ് പിന്തുണയോടെ നേരിട്ടുള്ള ചർച്ചകൾ നടത്തി വരുന്നത്.
ലെബനീസ് ബാങ്കർക്കെതിരേ പരാതി നൽകി അഭിഭാഷകർ.
ഹിസ്ബുള്ളയെ നിരായുധീകരിക്കുക, തെക്കൻ ലെബനനിൽ നിന്ന് ഒരു ഐഡിഎഫ് പിൻവലിക്കൽ ഉറപ്പാക്കുക, രാജ്യങ്ങൾക്കിടയിൽ ഒരു സമാധാന കരാറിലേയ്ക്ക് പുരോഗമിക്കുക എന്നിവയാണ് ചർച്ചകളുടെ ലക്ഷ്യം.
1948ൽ ഇസ്രയേൽ സ്ഥാപിതമായതു മുതൽ അയൽക്കാർ സാങ്കേതികമായി യുദ്ധാവസ്ഥയിൽ ആയതിനാൽ ലെബനന്‍റെ നിയമങ്ങൾ അതിന്‍റെ പൗരന്മാരെ ഇസ്രയേലികളുമായി ബന്ധപ്പെടുന്നതിൽ നിന്നു തടയുന്നു. 1955ലെ ഒരു നിയമം ഇസ്രയേലുമായി ഇടപെടുന്നതിനോ ഇസ്രയേലികളുമായി സമ്പർക്കം പുലർത്തുന്നതിനോ വിലക്കുന്നു. കൂടാതെ കുറ്റവാളികൾക്ക് പത്തു വർഷം വരെ തടവ് ശിക്ഷയും നൽകുന്നു.
നെതന്യാഹുവിനും ഭാര്യ സാറയ്ക്കും ഒപ്പം ഒരു റസ്റ്റോറന്‍റ് മേശയിൽ ഇരിക്കുന്ന ബാങ്കറായ ആന്‍റൗൺ സെഹ്നൗയിയുടെ ഫോട്ടോ ആക്സിയോസ് റിപ്പോർട്ടർ ബരാക് റാവിഡ് ആണ് എക്സിൽ പോസ്റ്റ് ചെയ്തത്.
അന്തരിച്ച യുഎസ് സെനറ്റർ ലിൻഡ്സെ ഗ്രഹാമിന്‍റെ സ്മരണയ്ക്കായി സെഹ്നൗയിയു മുൻ യുഎസ് പ്രതിനിധി മോർഗൻ ഒർടാഗസും തിങ്കളാഴ് ച നടത്തിയ അത്താഴ വിരുന്നിൽ നെതന്യാഹുവും യുഎസ് ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു.അതിന്‍റെ ചിത്രങ്ങളാണ് എക്സിൽ പ്രചരിച്ചത്. നെതന്യാഹുവിനെ സന്ദർശിച്ചതിനെ കുറിച്ച് സെഹ്നൗയിയ്ക്കെതിരേ രാജ്യദ്രോഹക്കുറ്റം, സംസ്ഥാന സുരക്ഷാ കുറ്റകൃത്യങ്ങൾ അടക്കമുള്ളവയാണ് അഭിഭാഷകർ ആരോപിച്ചിരിക്കുന്നത്.