

ഇന്ത്യയ്ക്കെതിരായ വ്യോമപാതാ വിലക്ക് പാക്കിസ്ഥാൻ നീട്ടി
ഇസ്‌ലമാബാദ്: ഇന്ത്യൻ വിമാനങ്ങൾക്കെതിരായ വ്യോമപാതാ വിലക്ക് പാക്കിസ്ഥാൻ ഒരു മാസത്തേക്കു കൂടി നീട്ടി. ഈ മാസം 24ന് വിലക്കിന്‍റെ സമയപരിധി അവസാനിക്കാനിരിക്കെയാണു നടപടി. ഒക്റ്റോബർ 24 വരെ ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത വിമാനങ്ങൾക്കോ ഇന്ത്യൻ വിമാനക്കമ്പനികളുടെ വിമാനങ്ങൾക്കോ പാക് വ്യോമപാത അനുവദിക്കില്ലെന്ന് പാക്കിസ്ഥാൻ വിമാനത്താവള അഥോറിറ്റി ഇന്നലെ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. പഹൽഗാം ഭീകരാക്രമണത്തെത്തുടർന്നാണ് പാക്കിസ്ഥാനും ഇന്ത്യയും പരസ്പരം വ്യോമപാതാ വിലക്ക് ഏർപ്പെടുത്തിയത്.