ഹോർമൂസ് കടലിടുക്കിന്‍റെ നിയന്ത്രണം ഒരു രാജ്യത്തിനും അനുവദിക്കില്ല: ഒമാനോട് യുഎസ്

ഹോർമൂസിന്‍റെ കാര്യത്തിൽ ഒമാൻ മറ്റെല്ലാവരെയും പോലെ പെരുമാറണമെന്നും അല്ലെങ്കിൽ ഒമാനെ തകർക്കേണ്ടി വരുമെന്നും ട്രംപ്
US tells Oman that no country will be allowed to control the Strait of Hormuz

ഹോർമൂസ് കടലിടുക്കിന്‍റെ നിയന്ത്രണം ഒരു രാജ്യത്തിനും അനുവദിക്കില്ല: ഒമാനോട് യുഎസ്

Updated on

വാഷിങ്ടൺ: ഹോർമൂസ് കടലിടുക്കിന്‍റെ നിയന്ത്രണം ആർക്കും അനുവദിക്കില്ലെന്ന് അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഹോർമൂസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇറാനുമായി നടക്കുന്ന ചർച്ചകളെക്കുറിച്ച് പ്രതികരിച്ചപ്പോഴാണ് ട്രംപ് ഇത്തരത്തിൽ പ്രതികരിച്ചത്. ഹോർമൂസിന്‍റെ കാര്യത്തിൽ ഒമാൻ മറ്റെല്ലാവരെയും പോലെ പെരുമാറണമെന്നും അല്ലെങ്കിൽ ഒമാനെ തകർക്കേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

ഒമാന് ഇതിന്‍റെ നിയന്ത്രണം വേണം. എന്നാൽ ആർക്കും അത് നൽകില്ല. രാജ്യാന്തര ജലപാതയാണത്. ഒമാൻ മറ്റെല്ലാവരെയും പോലെ പെരുമാറണം. അല്ലെങ്കിൽ ഒമാനെ തകർക്കേണ്ടി വരും.” ഹോർമൂസ് കടലിടുക്ക് എല്ലാ രാജ്യങ്ങൾക്കുമായി തുറന്നു കിടക്കണമെന്നും രാജ്യാന്തര ജലപാതയായ ഹോർമൂസ് ഏതെങ്കിലും ഒരു രാജ്യം നിയന്ത്രിക്കേണ്ടതല്ലെന്നും ഹോർമൂസിൽ യുഎസ് നിരീക്ഷണം നടത്തും, എന്നാൽ ആരുമത് നിയന്ത്രിക്കാൻ പോകുന്നില്ലെന്നും ട്രംപ് പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com