ബംഗ്ലാദേശിൽ തെരഞ്ഞെടുപ്പിനിടെ ക്രൂഡ് ബോംബ് സ്ഫോടനം; 3 പേർക്ക് പരുക്ക്

പ്രക്ഷോഭത്തെത്തുടർന്ന് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിട്ടതിനു ശേഷം ബംഗ്ലാദേശിൽ നടക്കുന്ന ആദ്യത്തെ തെരഞ്ഞെടുപ്പാണിത്.
bangladesh election bomb blast

ബംഗ്ലാദേശിൽ തെരഞ്ഞെടുപ്പിനിടെ ക്രൂഡ് ബോംബ് സ്ഫോടനം; 3 പേർക്ക് പരുക്ക്

Updated on

ധാക്ക: ബംഗ്ലാദേശിൽ പൊതു തെരഞ്ഞെടുപ്പിനിടെ ക്രൂഡ് ബോംബ് സ്ഫോടനം. ഷെയ്ഖ് ഹസീനയുടെ ഉറച്ച കോട്ടയായിരുന്ന ഗോപാൽഗഞ്ച് സെന്‍ററിൽ ഉണ്ടായ സ്ഫോടനത്തിൽ മൂന്നു പേർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ട്. 300 പാർലമെന്‍റ് സീറ്റുകളൽ 299 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് വ്യാഴാഴ്ച നടക്കുന്നത്. വൈകിട്ട് 4.30 വരെയാണ് വോട്ടെടുപ്പ്. പ്രക്ഷോഭത്തെത്തുടർന്ന് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിട്ടതിനു ശേഷം ബംഗ്ലാദേശിൽ നടക്കുന്ന ആദ്യത്തെ തെരഞ്ഞെടുപ്പാണിത്. വൻ സുരക്ഷാ സജ്ജീകരണങ്ങളോടെയാണ് പോളിങ് മുന്നേറുന്നത്.

പത്ത് ലക്ഷത്തിൽ പകരം സൈനികരെയാണ് രാജ്യത്ത് വിന്യസിച്ചിരിക്കുന്നത്. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയും (ബിഎൻപി) ജമാഅത്ത് ഇ ഇസ്ലാമിയും തമ്മിലാണ് പ്രധാന മത്സരം.

ഷെയ്ഖ് ഹസീന രാജ്യം വിട്ടതിനു പിന്നാലെ കാവൽ സർക്കാരിനെ നിയന്ത്രിച്ചിരുന്ന ചീഫ് അഡ്വൈസർ മുഹമ്മദ് യൂനുസ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിനെ തെരഞ്ഞെടുപ്പിൽ നിന്ന് വിലക്കിയിരുന്നു. 50 പാർട്ടികളിൽ നിന്നായി 1755 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. 273 സ്വതന്ത്ര സ്ഥാനാർഥികളും വിധി തേടുന്നുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com