ഷെയ്ഖ് ഹസീന ഇന്ത്യയ്ക്കും പ്രശ്നമാണെന്ന് ബംഗ്ലാദേശ്

ഹസീന ഒരു ശല്യമായി മാറിയിരിക്കുന്നു. ഇത് ഉഭയകക്ഷി ബന്ധത്തിന് ഒരു പ്രശ്നമാണെന്ന് ഇന്ത്യയ്ക്ക് മനസിലായെന്നും കബീർ
Bangladesh says Sheikh Hasina is a problem for India as well

ഷെയ്ഖ് ഹസീന

Updated on: 

ധാക്ക: പുറത്താക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യ-ബംഗ്ലാദേശ് ഉഭയകക്ഷി ബന്ധത്തിൽ മുള്ളായി മാറിയെന്നു ബംഗ്ലാ വിദേശകാര്യ സഹമന്ത്രി ഹുമയൂൺ കബീർ. ഹസീനയുടെ സാന്നിധ്യം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുണ്ടാക്കുന്നുണ്ടെന്ന് ഇന്ത്യ തിരിച്ചറിഞ്ഞു തുടങ്ങിയതായും കബീർ.

വീട്ടിലേക്ക് പെട്ടെന്ന് കയറിവരുന്ന അനഭിമതനായ അതിഥിയെപ്പോലെയാണ് ഇന്ത്യയ്ക്ക് ഇപ്പോൾ ഹസീന. അവരുടെ സാന്നിധ്യം അവഗണിക്കാൻ സാധിക്കാത്ത വിഷമസന്ധിയിലാണ് ഇന്ത്യ. ഹസീന ഒരു ശല്യമായി മാറിയിരിക്കുന്നു. ഇത് ഉഭയകക്ഷി ബന്ധത്തിന് ഒരു പ്രശ്നമാണെന്ന് ഇന്ത്യയ്ക്ക് മനസിലായെന്നും കബീർ.

ഡിസംബർ 16ന് ബംഗ്ലാദേശിലേക്ക് മടങ്ങാൻ ഹസീന പദ്ധതിയിടുന്നതായി അവരുടെ വക്താവ് സയ്യിദ് മൊസമ്മൽ അലി ചൊവ്വാഴ്ച വെളിപ്പെടുത്തിയിരുന്നു. ഇതിനോട് പ്രതികരിക്കാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വിസമ്മതിച്ചതിന് തൊട്ടുപിന്നാലെയാണ് ബംഗ്ലാദേശ് മന്ത്രിയുടെ ഈ പ്രസ്താവന.