

ചൈനയിൽ പടക്ക നിർമാണശാലയിൽ പൊട്ടിത്തെറി; 21 മരണം, 61 പേർക്ക് ഗുരുതര പരുക്ക്
ബീജിങ്: മധ്യ ചൈനയിലെ ഹുനാൻ പ്രവിശ്യയിലുള്ള പടക്ക നിർമാണശാലയിലുണ്ടായ വൻ സ്ഫോടനം. 21 പേർ കൊല്ലപ്പെടുകയും 61 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ച വൈകിട്ടാണ് അപകടമുണ്ടാത്.
പൊട്ടിത്തെറിക്ക് പിന്നാലെ ഫാക്റ്ററിക്ക് മൂന്ന് കിലോമീറ്റർ അകലെ വരെയുള്ള സ്ഥലങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. 500 ഓളം രക്ഷാപ്രവർത്തകരാണ് മേഖലയിൽ തെരച്ചിലും രക്ഷാപ്രവർത്തനവും നടത്തുന്നത്.
20 മുതൽ 60 വയസുവരെ പ്രായമുള്ളവരാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. ലോകത്തിൽ തന്നെ പടക്കനിർമാണത്തിന് മുന്നിലുള്ള ലിയുയാങ് പട്ടണത്തിലാണ് അപകടമുണ്ടായത്.