ജക്കാർത്ത: ഇന്തോനേഷ്യയിലെ മധുര ദ്വീപിനു സമീപം യാത്രക്കാരുമായി പോയ ബോട്ടിന് കടലിൽ വച്ച് തീപിടിച്ച് അഞ്ച് പേർ മരിച്ചു. 41 പേരെ കാണാതായി. ഞായറാഴ്ചയാണ് അപകടം.
സംഭവസമയം ബോട്ടിൽ 271 യാത്രക്കാർ ഉണ്ടായിരുന്നു. നിലവിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.