ബ്രൊക്കോളി കഴിച്ചതിനു പിന്നാലെ ഗായകൻ കുഴഞ്ഞു വീണു മരിച്ചു; 9 പേർ ആശുപത്രിയിൽ

വലിയ രീതിയിൽ ബ്രൊക്കോളി മാർക്കറ്റിൽ നിന്ന് പിൻവലിക്കപ്പെടാൻ പോലും പ്രതിഷേധം കാരണമായി.
broccoli, botulism, musician dies

ബ്രൊക്കോളി കഴിച്ചതിനു പിന്നാലെ ഗായകൻ കുഴഞ്ഞു വീണു മരിച്ചു; 9 പേർ ആശുപത്രിയിൽ

Updated on

കാലബ്രിയ: തെരുവുഭക്ഷണശാലയിൽ നിന്ന് ബ്രൊക്കോളി സോസേജ് സാൻവിച്ച് കഴിച്ചതിനു പിന്നാലെ ഇറ്റാലിയൻ സംഗീതജ്ഞൻ ല്യുഗി ഡി സാർനോ കുഴഞ്ഞു വീണു മരിച്ചതായി റിപ്പോർട്ട്. ഇതേ വിഭവം കഴിച്ച 9 പേർ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്. ബ്രൊക്കോളിയിൽ അടങ്ങിയിരിക്കുന്ന വിഷമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

കലാബ്രിയയിലെ ഡിയാമാന്‍റെയിൽ നിന്ന് ഭക്ഷണം കഴിച്ചതിനു പിന്നാലെ സാർണോ കുഴഞ്ഞു വീഴുകയായിരുന്നു. സംഭവ സമയത്ത് അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന കുടുംബാംഗങ്ങൾക്കും അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. ഉടൻ തന്നെ അന്നുൻസിയാട്ട ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സാർണോയുടെ ജീവൻ രക്ഷിക്കാനായില്ല. ഇതു ഇറ്റലിയിൽ അപ്പാടെ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. വലിയ രീതിയിൽ ബ്രൊക്കോളി മാർക്കറ്റിൽ നിന്ന് പിൻവലിക്കപ്പെടാൻ പോലും പ്രതിഷേധം കാരണമായി.

വിഷയത്തിൽ അന്വേഷണം നടക്കുകയാണെന്നും അനാവശ്യ ഊഹാപോഹങ്ങൾ പരത്തരുതെന്നും ഡിയാമാന്‍റെ മേയർ അക്കിലി ഓർഡിൻ വ്യക്തമാക്കി.

ക്ലോസ്ട്രിഡിയം ബോട്ടുലിനം എന്ന വിഷകാരിയായ പദാർഥം മൂലമുണ്ടാകുന്ന ബോട്ടുലിസമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇതു ബാധിച്ചാൽ ശ്വാസോച്ഛ്വാസത്തിന് ബുദ്ധിമുട്ട് നേരിടും. മസിലുകൾ തളരുകയും കാഴ്ച മങ്ങുകയും ചെയ്യും. പലപ്പോഴും മരണകാരണമാകാറുമുണ്ട്. സാധാരണയായി കൃത്യമായി അടച്ചു വയ്ക്കാത്ത ഫെർമെന്‍റഡ് ഭക്ഷണങ്ങളിലാണ് ഈ വിഷപദാർഥം രൂപപ്പെടാറുള്ളത്. ഇതിനുള്ള ആന്‍റിവെനം സൂക്ഷിക്കാൻ നിലവിൽ ഇറ്റലിയിലെ ഒരു ആശുപത്രിക്കും അധികാരമില്ല. ആരോഗ്യമന്ത്രാലയം നേരിട്ട് പോയിസൺ കൺട്രോൾ സെന്‍റർ വഴിയാണ് മരുന്ന് വിതരണം ചെയ്യാറുള്ളത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com