ഇസ്രയേൽ-ഹിസ്ബുള്ള വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്

ബെയ്റൂട്ടിലേയ്ക്ക് സഞ്ചരിച്ച ഇസ്രയേലി സൈനികർ തിരികെ പോന്നതായും ട്രംപ് പറഞ്ഞു.
Trump announces Israel-Hezbollah ceasefire

ഇസ്രയേൽ-ഹിസ്ബുള്ള വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്

Updated on

വാഷിങ്ടൺ: ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള വെടിനിർത്തലിന് അംഗീകാകമായതായി പ്രഖ്യാപിച്ച് അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. തന്‍റെ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. പശ്ചിമേഷ്യയിൽ വൻ വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നതെന്നും താൻ ഇസ്രയേൽ പ്രധാനമന്ത്രിയുമായി ചർച്ച നടത്തിയതായും ഇസ്രയേൽ സൈന്യം ബെയ്റൂട്ടിലേയ്ക്കുള്ള സൈനിക നീക്കങ്ങൾ നിർത്തി വച്ചതായും ട്രംപ് അവകാശപ്പെട്ടു.

ബെയ്റൂട്ടിലേയ്ക്ക് സഞ്ചരിച്ച ഇസ്രയേലി സൈനികർ തിരികെ പോന്നതായും ട്രംപ് പറഞ്ഞു. ഹിസ്ബുള്ളയുടെ നിയന്ത്രണത്തിലുള്ള മേഖലകളിൽ ഇസ്രയേൽ ആക്രമണം നടത്തില്ലെന്ന് ധാരണ ആയതായും നേരിട്ടുള്ള ഏറ്റുമുട്ടലിന് ഇസ്രയേൽ ഇനി തയാറാകില്ലെന്നും ഇസ്രയേൽ ഉറപ്പു നൽകിയതായും ട്രംപ് അവകാശപ്പെട്ടു.

logo
Metro Vaartha
www.metrovaartha.com