ട്രംപ് അടുത്ത വർഷം ഇന്ത്യയിലേയ്ക്ക്

അടുത്ത വർഷാദ്യത്തിലായിരിക്കും ട്രംപ് ഇന്ത്യ സന്ദർശിക്കുക എന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി
Trump to visit India next year

ട്രംപ് അടുത്ത വർഷം ഇന്ത്യയിലേയ്ക്ക്

Updated on

വാഷിങ്ടൺ: അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അടുത്ത വർഷം ഇന്ത്യ സന്ദർശിക്കും. അടുത്ത വർഷാദ്യത്തിലായിരിക്കും ട്രംപ് ഇന്ത്യ സന്ദർശിക്കുക എന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. പ്രസിഡന്‍റിന്‍റെ ഇന്ത്യൻ സന്ദർശനം ചരിത്ര സംഭവം ആകുമെന്നും ഇതിനു മുന്നോടിയായുള്ള ഒരുക്കങ്ങൾക്കായി താൻ ഇന്ത്യ സന്ദർശിക്കുമെന്നും റൂബിയോ വ്യക്തമാക്കി. തന്‍റെ ഇന്ത്യ സന്ദർശനത്തോട് അനുബന്ധിച്ച് വ്യാപാര കരാറിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നും റൂബിയോ വ്യക്തമാക്കി.

പ്രധാനമന്ത്രി മോദിയും പ്രസിഡന്‍റ് ട്രംപും തമ്മിൽ ഏറെ അടുത്ത വ്യക്തിപരമായ ബന്ധമാണുള്ളത്. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധത്തിന്‍റെ അടിത്തറയും കൂടിയാണെന്നും റൂബിയോ പറഞ്ഞു. രണ്ടു നേതാക്കളും സമാനമായ വീക്ഷണങ്ങളാണ് പങ്കു വയ്ക്കുന്നത്. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ഒരു ആഗോള ശക്തിയായി ഉയർന്നു വന്നതിനാൽ താൻ അദ്ദേഹത്തിന്‍റെ വലിയ ആരാധകനാണെന്ന് ട്രംപ് വ്യക്തമായി പ്രസ്താവിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഈ പങ്കാളിത്തത്തിന് ഭാവിയിൽ അനന്തമായ സാധ്യതകൾ ഉണ്ടെന്നും റൂബിയോ വ്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com