ചൈനയിൽ ചരക്കുകപ്പലിന് തീപിടിച്ചു; 20 പേർ മരിച്ചു, അഞ്ച് പേരെ കാണാനില്ല

വിദേശ ചരക്കുകപ്പലിലാണ് തീപിടിത്തം ഉണ്ടായത്
Representative image

പ്രതീകാത്മക ചിത്രം

Updated on

ബെയ്ജിങ്: ചൈനയിൽ ചരക്കുകപ്പലിന് തീപിടിച്ച് 20 പേർ മരിച്ചു. അഞ്ച് പേരെ കാണാതായി. വ്യാഴാഴ്ച രാവിലെ പ്രാദേശിക സമയം 11ന് കിഴക്കൻ ചൈനീസ് നഗരമായ ചിങ്‌ദാവോയിലെ തുറമുഖത്ത് കപ്പൽ നങ്കൂരമിട്ടിരിക്കെയാണ് സംഭവം.

വിദേശ ചരക്കുകപ്പലിലാണ് തീപിടിത്തം ഉണ്ടായത്. തുടർന്ന് ഉച്ചയ്ക്ക് 2.30ഓടെയാണ് തീയണച്ചത്. സംഭവസമയം 42 പേരാണ് കപ്പലിൽ ഉണ്ടായിരുന്നത്. ഇവരിൽ 12 പേരെ രക്ഷപ്പെടുത്തി. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില തൃപ്തികരമാണെന്നാണ് വിവരം. കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.

logo
Metro Vaartha
www.metrovaartha.com