ബോധം മറയുമ്പോഴും ജീവനുവേണ്ടി പോരാട്ടം; ഓർമകൾ പങ്കുവച്ച് സ്മിത് മച്ചാർ

മരിച്ചാലും ആദിനം മറക്കില്ലെന്നും മച്ചാർ
Even if I die, I will not forget that day: Machar

മരിച്ചാലും ആദിനം മറക്കില്ല: മച്ചാർ

Updated on: 

ദുബായ്: വിമാനത്തിനുള്ളിൽ നേരിട്ട ആക്രമണത്തിൽ ബോധം മറയുന്നതിനിടെയും യാത്രക്കാരുടെ ജീവനും സ്വന്തം ജീവിതവും തിരികെപ്പിടിക്കാൻ നടത്തിയ പോരാട്ടത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ഫ്ലൈ ദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാർ. സ്കൈ ന്യൂസ് അറേബ്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മരണമുഖത്തുനിന്നുള്ള രക്ഷപെടലിന്‍റെ നിമിഷങ്ങൾ അദ്ദേഹം ഓർത്തെടുത്തത്.

തലയ്ക്ക് ശക്തമായ അടിയേറ്റതിനാൽ പലപ്പോഴും ബോധം മറഞ്ഞുപോയിരുന്നുവെന്ന് മച്ചാർ പറഞ്ഞു.

""ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് തലയ്ക്ക് ശക്തമായ പ്രഹരമേൽക്കുന്നത്. എന്തോ വലിയൊരു സാധനം വന്ന് പതിക്കുന്നതുപോലെയാണ് അനുഭവപ്പെട്ടത്. പലപ്പോഴും ബോധം വന്നുപോകുന്ന അവസ്ഥയിലായിരുന്നു ഞാൻ. വിമാനത്തിന്‍റെ വാതിൽ തുറന്നപ്പോൾ ചുറ്റും ആളുകൾ നിലവിളിക്കുന്നതും ഞാൻ മുഖം താഴേക്ക് അമർന്ന് കിടക്കുന്നതുമാണ് ഓർമയുള്ളത്''-മച്ചാർ പറഞ്ഞു.

എന്തെങ്കിലും ചെയ്‌തേ മതിയാകൂ എന്നതു മാത്രമായിരുന്നു ചിന്ത. മരണത്തിനു കീഴ്പ്പെടാനായിരുന്നില്ല, പരമാവധി ചെറുത്തുനിൽക്കാനായിരുന്നു അപ്പോഴത്തെ ശ്രമം. തളർന്നാൽ അത് അന്ത്യമാണെന്നായിരുന്നു മനസിലുണ്ടായ ബോധ്യം.

പ്രതിസന്ധിക്കിടയിൽ കൂടെയുണ്ടായിരുന്ന രണ്ട് സഹ പൈലറ്റുമാരുടെ പ്രതികരണങ്ങളും അദ്ദേഹം ഓർത്തെടുത്തു. ഒരാൾ ആ നിമിഷത്തിൽ ദൈവത്തോട് പ്രാർഥിക്കുകയായിരുന്നു. എന്നാൽ രണ്ടാമൻ ഉടൻ തന്നെ വിമാനത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്ത് വൻ ദുരന്തം ഒഴിവാക്കി. മരിച്ചാലും ആദിനം മറക്കില്ലെന്നും മച്ചാർ.

logo
Metro Vaartha
www.metrovaartha.com