സുരക്ഷാ ലംഘനം; ചൈനയുടെ ജലവൈദ്യുത പദ്ധതിക്കെതിരേ അന്വേഷണം

അണക്കെട്ടിന്‍റെ മുഴുവൻ സുരക്ഷയെയും ബാധിക്കുന്ന വിധത്തിലുള്ള പ്രശ്നങ്ങളും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
China's major hydropower project under probe for safety violations

സുരക്ഷാ ലംഘനം; ചൈനയുടെ ജലവൈദ്യുത പദ്ധതിക്കെതിരേ അന്വേഷണം

Updated on

ബീജിങ്: ചൈന ഫുജിയാൻ പ്രവിശ്യയിലെ യോങ്കാൻ ജലവൈദ്യുത പദ്ധതിക്കെതിരേ അന്വേഷണം. ഗുരുതരമായ സുരക്ഷാ ലംഘനങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. നിർമാണത്തിനായി ഗുണമേന്മയില്ലാത്ത വസ്തുക്കളുപയോഗിച്ചതായും അശാസ്ത്രീയമായ നിർമാണ രീതിയാണെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. 7.5 ബില്യൺ യുവാൻ ആണ് പദ്ധതിക്കായി മാറ്റി വച്ചിരിക്കുന്നത്.

പ്രാദേശിക വൈദ്യുതി വിതരണം ഉറപ്പാക്കുന്നതിനായാണ് പദ്ധതി ലക്ഷ്യമിടുന്നത്. അണക്കെട്ടിന്‍റെ മുഴുവൻ സുരക്ഷയെയും ബാധിക്കുന്ന വിധത്തിലുള്ള പ്രശ്നങ്ങളും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

വിഷയത്തിൽ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്ന് പവർ കൺസ്ട്രക്ഷൻ കോർപ്പറേഷൻ ഓഫ് ചൈന വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഡിസംബറിലാണ് പദ്ധതി ആരംഭിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com