ചൈനീസ് ചാരവനിതയുമായുള്ള വിവാഹേതരബന്ധം; എൻവിഡിയ മേധാവി ജെൻസൻ ഹുവാങ് രാജിവച്ചു

കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായ കൊളറ്റ് ക്രെസിനെ ഇടക്കാല സിഇഒയായി നിയമിച്ചു
Jensen Huang with Alice Huang

ജെൻസൺ ഹുവാങ്  ആലീസ് ഹുവാങ്ങിനൊപ്പം

Updated on: 

വാഷിങ്ടൺ: വിവാഹേതര ബന്ധങ്ങളുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്ന് പ്രമുഖ ചിപ്പ് നിർമാതാക്കളായ എൻവിഡിയയുടെ സഹസ്ഥാപകനും സിഇഒയുമായ ജെൻസൻ ഹുവാങ് രാജിവച്ചു. ചൈനീസ് ചാരവനിതയെന്ന് സംശയിക്കുന്ന യുവതിയുമായും കമ്പനിയിലെ ഒരു വനിതാ ഉദ്യോഗസ്ഥയുമായും ഹുവാങിന് വിവാഹേതര ബന്ധമുണ്ടായിരുന്നുവെന്ന റിപ്പോർട്ടുകളാണ് വിവാദത്തിന് കാരണമായത്.

കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായ കൊളറ്റ് ക്രെസിനെ ഇടക്കാല സിഇഒയായി നിയമിച്ചു. സ്ഥിരം പിൻഗാമിയെ കണ്ടെത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി കമ്പനി അറിയിച്ചു. കമ്പനിക്കുള്ളിൽ നിന്നും പുറത്തുനിന്നുമുള്ളവരെ പുതിയ സിഇഒ സ്ഥാനത്തേക്ക് പരിഗണിക്കും.

സിംഗപ്പൂർ ആസ്ഥാനമായുള്ള ക്ലൗഡ് കമ്പനി മെഗാസ്പീഡിലെ ഉന്നത ഉദ്യോഗസ്ഥയായ ആലീസ് ഹുവാങുമായുള്ള ബന്ധമാണ് ആദ്യം വിവാദമായത്. ഇവർ ചൈനീസ് രഹസ്യാന്വേഷണ വിഭാഗത്തിനുവേണ്ടി പ്രവർത്തിച്ചിരുന്നുവെന്നും അമെരിക്കയിലെ അത്യാധുനിക എഐ ചിപ്പുകളെക്കുറിച്ചുള്ള വിവരങ്ങൾ ചൈനയ്ക്ക് കൈമാറിയിരുന്നുവെന്നും ആരോപണമുയർന്നിരുന്നു. ഇരുവരും തമ്മിൽ ബന്ധമുണ്ടായിരുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ അമെരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ അന്വേഷണം ആരംഭിച്ചു.

ഇതിനുപിന്നാലെയാണ് കമ്പനിയിൽ ഹുവാങിന് നേരിട്ട് റിപ്പോർട്ട് ചെയ്തിരുന്ന വനിതാ ഉദ്യോഗസ്ഥയുമായും ബന്ധമുണ്ടായിരുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. എൻവിഡിയയുടെ ഹെൽത്ത്‌കെയർ വിഭാഗം വൈസ് പ്രസിഡന്‍റ് കിംബർലി പവലുമായാണ് ബന്ധമുണ്ടായിരുന്നതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.

വിവാഹേതര ബന്ധമുണ്ടായിരുന്നുവെന്ന് ഹുവാങ് നേരത്തെ കമ്പനിയിലെ ജീവനക്കാർക്ക് അയച്ച സന്ദേശത്തിൽ സമ്മതിച്ചിരുന്നു. കുടുംബത്തോടും ജീവനക്കാരോടും ക്ഷമാപണം നടത്തിയ അദ്ദേഹം സംഭവത്തിന്‍റെ പൂർണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും വ്യക്തമാക്കിയിരുന്നു.

1993-ൽ സ്ഥാപിതമായ എൻവിഡിയയെ ആഗോള എഐ വ്യവസായത്തിലെ ഏറ്റവും ശക്തമായ കമ്പനികളിലൊന്നാക്കി വളർത്തിയതിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ് 63-കാരനായ ഹുവാങ്. ലോകത്തെ ഏറ്റവും മൂല്യമേറിയ കമ്പനികളിലൊന്നായ എൻവിഡിയയുടെ നേതൃത്വത്തിൽ അദ്ദേഹത്തിന്‍റെ പടിയിറക്കം വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.