

ഇറാന്‍റെ സമ്പുഷ്ട യുറേനിയം അമെരിക്കയിലെത്തിക്കും: ട്രംപ്Iran's enriched uranium will be delivered to America: Trump
വാഷിങ്ടൺ: ഇറാൻ-യുഎസ് സംഘർഷം മാസങ്ങളായി തുടരുന്നതിനിടെ പുതിയ അവകാശവാദവുമായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇറാനിലെ സമ്പുഷ്ട യുറേനിയം പിടിച്ചെടുത്ത് അമെരിക്കയിൽ എത്തിക്കുമെന്ന വാദമാണ് ട്രംപ് മുന്നോട്ടു വച്ചിരിക്കുന്നത്.തന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ ട്രൂത്ത് സോഷ്യലിലെ കുറിപ്പിലാണ് ട്രംപ് ഇത്തരത്തിൽ പ്രതികരിച്ചത്.
സമ്പുഷ്ട യുറേനിയം ഉടൻ തന്നെ ഇറാൻ അമെരിക്കയ്ക്ക് കൈമാറും. അമെരിക്കയിൽ എത്തിച്ച് അത് നശിപ്പിക്കും. അല്ലെങ്കിൽ ഇസ്ലാമിക് റിപ്പബ്ലിക് ഒഫ് ഇറാനുമായി സംയുക്തമായും ഏകോപനത്തോടെയും തീരുമാനിക്കുന്ന സ്ഥലത്തോ അല്ലെങ്കിൽ സ്വീകാര്യമായ മറ്റൊരു സ്ഥലത്തോ അറ്റോമിക് എനർജി കമ്മീഷന്‍റെ കൂടി സാന്നിധ്യത്തിൽ അത് നശിപ്പിക്കും. ഈ വിഷയത്തിൽ ജനങ്ങൾ ശ്രദ്ധ പുലർത്തുന്നതിൽ നന്ദിയുണ്ടെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.