പ്രവാചകനെ നിന്ദിച്ചതിന്‍റെ പേരിൽ വധശിക്ഷ; ലഹരിയിൽ സംഭവിച്ച നാക്കുപിഴയെന്ന് 23കാരി

മൂന്നു മാസമായി വകിലാബാദ് ജയിലിൽ ഏകാന്ത തടവ് അനുഭവിക്കുകയാണ് അമിനി.
Death sentence for insulting the Prophet; 23-year-old claims it was a slip of the tongue caused by intoxication

നജ്മേഹ് അമിനി

Updated on: 

ടെഹ്റാൻ: സർക്കാർ വിരുദ്ധ സമരങ്ങൾക്കിടെ പ്രവാചകനെ അപമാനിച്ചതിന്‍റെ പേരിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പെൺകുട്ടിയുടെ ഓഡിയോ സന്ദേശം പുറത്ത്. 23 വയസുള്ള നജ്മേഹ് അമിനിക്കാണ് സെപ്റ്റംബർ 16ന് ഇറാൻ വധശിക്ഷ വിധിച്ചത്. അമിനിക്ക് സുപ്രീം കോടതിയിൽ അപ്പീൽ നൽകാനുള്ള സാധ്യത ഇനിയും നില നിൽക്കുന്നുണ്ട്. ജനുവരി 31നാണ് അമിനിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിനു ശേഷം അമിനി ക്രൂരമായി മർദിക്കപ്പെട്ടുവെന്ന് മനുഷ്യാവകാശ പ്രവർത്തകർ ആരോപിക്കുന്നുണ്ട്.

മൂന്നു മാസമായി വകിലാബാദ് ജയിലിൽ ഏകാന്ത തടവ് അനുഭവിക്കുകയാണ് അമിനി. ദൈവത്തിനെതിരേ വിദ്വേഷം പരത്തി, പ്രവാചകനെ അപമാനിച്ചു, ഇസ്രയേലുമായി ചേർന്നു പ്രവർത്തിച്ചു, പരമോന്നത നേതാവിനെ അപമാനിച്ചു, സുരക്ഷാ ജീവനക്കാരുമായി സംഘർഷത്തിൽ ഏർപ്പെട്ടു എന്നീ കുറ്റങ്ങൾ ആണ് അമിനിക്കെതിരേ ചുമത്തിയിരിക്കുന്നത്. ഓഗസ്റ്റിൽ മാഷാദ് റെവല്യൂഷണറി കോടതിയിൽ അമിനിയെ ഹാജരാക്കി. ഇസ്ലാമിക് നിയമം പ്രകാരം പ്രവാചകനെ നിന്ദിക്കുന്നത് വധശിക്ഷ ലഭിക്കുന്ന കുറ്റമാണ്. അമിനി പ്രവാചകനെ നിന്ദിച്ചുവെന്ന് തെളിയിക്കപ്പെടുകയും ചെയ്തു. എന്നാൽ സുഹൃത്തുക്കൾക്കൊപ്പം ലഹരി നൽകുന്ന ചില കൂണുകൾ കഴിച്ചതിനു ശേഷമുള്ള അബോധാവസ്ഥയിൽ ആണ് അത്തരം പരാമർശങ്ങൾ പങ്കു വച്ചതെന്ന് അമിനി കോടതിയിൽ വ്യക്തമാക്കി. തന്‍റേത് ഒരു നാക്കു പിഴയായി കണക്കാക്കണമെന്നും അമിനി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ കോടതി ഈ വാദങ്ങൾ തള്ളി. അത്തരം അബോധാവസ്ഥയിൽ നിങ്ങൾ എന്തു കൊണ്ട് നമ്മുടെ ശത്രുക്കളായ അമെരിക്കയെയും ഇസ്രയേലിനെയും നിന്ദിച്ചില്ലെന്നാണ് കോടതി ചോദിച്ചത്. മറ്റൊരു കേസിൽ 12 വർഷവും ആറു മാസവും വീതം തടവു ശിക്ഷ‍യും വിധിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസമാണ് അമിനിയുടെ സന്ദേശം പുറത്തു വന്നത്. ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളും ഉള്ള നിഷ്കളങ്കയായൊരു പെൺകുട്ടിയാണ്. എന്നെ കാത്തിരിക്കുന്ന മാതാപിതാക്കളുണ്ട്. എന്നെ നഷ്ടപ്പെടുമോ എന്ന ഭീതിയിൽ ആണ് അവർ ഉറങ്ങി ഉണരുന്നത്. എന്‍റെ പേർ ഓർത്തു വയ്ക്കൂ. എനിക്കിനിയും സംസാരിക്കാൻ സാധിച്ചെന്ന് വരില്ല. ജീവിച്ചിരിക്കുന്ന കാലത്തോളം എനിക്ക് ഒരു പ്രതീക്ഷയേ ഉള്ളൂ. കഴുത്തിൽ കയർ മുറുകുന്നതിനു മുൻപേ എനിക്ക് സ്വതന്ത്രമായ ഇറാൻ കാണണം. എന്നാണ് അമിനി പറയുന്നത്.

logo
Metro Vaartha
www.metrovaartha.com