റൺവേയിലേക്ക് ഓടി കയറിയ ആളെ ഇടിച്ചു തെറിപ്പിച്ചു, പിന്നാലെ വിമാനത്തിന് തീപിടിച്ചു; വൻ രക്ഷാപ്രവർത്തനം

റൺവേയുടെ സുരക്ഷാ വേലി ചാടിക്കടന്ന് ഓടിയെത്തിയ വ്യക്തിയെയാണ് വിമാനം ഇടിച്ച് മരിച്ചത്
denver airport plane hits trespasser on runway engine catches fire

റൺവേയിലേക്ക് ഓടി കയറിയ ആളെ ഇടിച്ചു തെറിപ്പിച്ചു, പിന്നാലെ വിമാനത്തിന് തീപിടിച്ചു; വൻ രക്ഷാപ്രവർത്തനം

Updated on

ഡെൻവർ: അമെരിക്കയിലെ ഡെൻവർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനിടെ റൺവേയിലേക്ക് അതിക്രമിച്ചു കയറിയ ആളെ ഇടിച്ചു തെറിപ്പിച്ചു. ഇയാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു.

പിന്നാലെ വിമാനത്തിന്‍റെ എഞ്ചിന് തീപിടിച്ചെങ്കിലും 224 യാത്രക്കാരും സുരക്ഷിതരായി പുറത്തെത്തി. വെള്ളിയാഴ്ച രാത്രി നടന്ന അപകടത്തിൽ ഫ്രോണ്ടിയർ എയർബസ് എ321 ആണ് അപകടത്തിൽപ്പെട്ടത്.

റൺവേയുടെ സുരക്ഷാ വേലി ചാടിക്കടന്ന് ഓടിയെത്തിയ വ്യക്തിയെയാണ് വിമാനം ഇടിച്ചത്. ഉടൻ തന്നെ പൈലറ്റ് ടേക്ക് ഓഫ് ഒഴിവാക്കി വിമാനം റൺവേയിൽ നിർത്തി. അപകടത്തെത്തുടർന്ന് വിമാനത്തിന്റെ ക്യാബിനിൽ പുക നിറഞ്ഞത് യാത്രക്കാരെ പരിഭ്രാന്തിയിലാക്കി. ഉടൻ തന്നെ ഡെൻവർ ഫയർ ഡിപ്പാർട്ട്‌മെന്‍റ് എത്തി തീ അണയ്ക്കുകയും യാത്രക്കാരെയും ക്രൂ അംഗങ്ങളെയും സുരക്ഷിതമായി പുറത്തിറക്കുകയും ചെയ്തു.

logo
Metro Vaartha
www.metrovaartha.com