തുർക്കിയിൽ പതിനാലുകാരൻ കൊന്നത് സ്വന്തം അധ്യാപികയെയും എട്ട് വിദ്യാർഥികളെയും

പിതാവിന്‍റെ പേരിലുള്ള തോക്ക് ഉപയോഗിച്ചായിരുന്നു വിദ്യാർഥി സ്കൂളിൽ കൂട്ട വെടിവയ്പ് നടത്തിയത്.
 The student carried out the mass shooting at the school using a gun in his father's name.

പിതാവിന്‍റെ പേരിലുള്ള തോക്ക് ഉപയോഗിച്ചായിരുന്നു വിദ്യാർഥി സ്കൂളിൽ കൂട്ട വെടിവയ്പ് നടത്തിയത്.

file photo

Updated on

ഇസ്താംബുൾ: തെക്കൻ തുർക്കിയിലെ സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി നടത്തിയ വെടിവയ്പിൽ അധ്യാപികയും എട്ടു വിദ്യാർഥികളും ഉൾപ്പടെ ഒൻപതു പേർക്ക് ദാരുണാന്ത്യം. തെക്കൻ തുർക്കിയിലെ അയ്സർ കാലിക് സെക്കൻഡറി സ്കൂളിലാണ് സംഭവം. വെടിയുതിർത്ത വിദ്യാർഥിയും കൊല്ലപ്പെട്ടു.

13 പേർക്ക് പരിക്കേറ്റു. ഇവരിൽ ആറു പേരുടെ നില അതീവ ഗുരുതരമാണ്. ഇവരെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. പിതാവിന്‍റെ പേരിലുള്ള തോക്ക് ഉപയോഗിച്ചായിരുന്നു വിദ്യാർഥി സ്കൂളിൽ കൂട്ട വെടിവയ്പ് നടത്തിയത്. ബാഗിൽ തോക്കുമായി വന്ന കുട്ടി രണ്ട് ക്ലാസ് മുറികളിലേയ്ക്ക് കയറിയ ശേഷം തുടർച്ചയായി നിറയൊഴിക്കുകയായിരുന്നു.

logo
Metro Vaartha
www.metrovaartha.com