പോക്കിമോൻ, നരൂട്ടോ കാർട്ടൂണുകൾ ഉപയോഗിക്കരുത്; യുഎസിന് ജപ്പാന്‍റെ മുന്നറിയിപ്പ്

ജപ്പാൻ വിദേശകാര്യമന്ത്രാലയമാണ് താക്കീത് നൽകിയിരിക്കുന്നത്

Do not use Pokémon and Naruto cartoons; Japan warns the US

പോക്കിമോൻ, നരൂട്ടോ കാർട്ടൂണുകൾ ഉപയോഗിക്കരുത്; യുഎസിന് ജപ്പാന്‍റെ മുന്നറിയിപ്പ്

Updated on

പ്രശസ്ത കാർട്ടൂൺ കഥാപാത്രങ്ങളായ പോക്കിമോൻ, നരൂട്ടോ എന്നിവരുടെ ചിത്രങ്ങളും വിഡിയോകളും അനുമതിയില്ലാതെ ഉപയോഗിക്കരുതെന്ന് യുഎസിന് താക്കീത് നൽകി ജപ്പാൻ. യുഎസ് അധികൃതർ ഔദ്യോഗിക സമൂഹമാധ്യമങ്ങളിലൂടെ ജാപ്പനീസ് കാർട്ടൂൺ കഥാപാത്രങ്ങളെ ഉപയോഗിച്ച് മീമുകൾ പങ്കു വയ്ക്കുന്നത് പതിവായതോടെയാണ് ജപ്പാൻ എതിർപ്പുമായി എത്തിയിരിക്കുന്നത്.

ജപ്പാൻ വിദേശകാര്യമന്ത്രാലയമാണ് താക്കീത് നൽകിയിരിക്കുന്നത്. ഇതിനു മുൻപ് പലവട്ടം ഇക്കാര്യം ടോക്കിയോയിലെ യുഎസ് എംബസിയെ അറിയിച്ചിട്ടുണ്ട്. ഏപ്രിലിൽ ആണ് ആദ്യമായി പ്രശ്നം ചൂണ്ടിക്കാട്ടിയത്.

പിന്നീട് ജൂണിലും ഓഗസ്റ്റിലും ഇതേ വിഷയത്തിൽ ചർച്ച നടന്നു. മീമുകൾക്ക് വേണ്ടി ജാപ്പനീസ് കാർട്ടൂൺ കഥാപാത്രങ്ങളെ ഉപയോഗിക്കുന്നതിനാൽ അവയുടെ പൊതു പ്രതിച്ഛായയ്ക്ക് മങ്ങലേൽക്കുന്നുവെന്നാണ് ജപ്പാൻ ആരോപിക്കുന്നത്. മാരിയോ, യു ജി ഒ എന്നീ കഥാപാത്രങ്ങളെയും മീം നിർമിക്കാൻ വേണ്ടി യുഎസ് ഉപയോഗിക്കുന്നുണ്ട്. നരൂട്ടോ ഉൾപ്പെടെയുള്ള കഥാപാത്രങ്ങളുടെ എഐ നിർമിത വിഡിയോകൾ ആണ് മീമിനു വേണ്ടി ഉപയോഗിക്കുന്നത്. ഇത്തരം വിഡിയോകൾക്കു പിന്നിൽ തങ്ങളല്ലെന്ന് കാർട്ടൂണുകളുടെ പകർപ്പവകാശമുള്ളവർ മുൻപേ വ്യക്തമാക്കിയിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com