യുക്രെയ്നിൽ ഒഡേസ തീരത്ത് ചരക്കു കപ്പലിനു നേരെ റഷ്യൻ ആക്രമണം

പത്തു മരണം ,കൊല്ലപ്പെട്ട നാവികരിൽ ഇന്ത്യക്കാരുമെന്നു സന്ദേഹം
 Russian attack on cargo ship off the coast of Odessa, Ukraine

യുക്രെയ്നിൽ ഒഡേസ തീരത്ത് ചരക്കു കപ്പലിനു നേരെ റഷ്യൻ ആക്രമണം

Updated on

യുക്രെയ്നിലെ ഒഡേസ തീരത്ത് ഭക്ഷ്യ ധാന്യങ്ങൾ നിറച്ച ഗോൾഡൻ ലിയോ എന്ന ചരക്കു കപ്പലിനു നേരെ റഷ്യൻ ആക്രമണം. ഇന്ത്യൻ, സിറിയൻ നാവികരുണ്ടായിരുന്ന കപ്പലിൽ ആകെ 17 പേരാണ് ഉണ്ടായിരുന്നത്.

ആക്രമണത്തിൽ പത്തു നാവികർ കൊല്ലപ്പെട്ടതായും എട്ടു പേരെ രക്ഷപ്പെടുത്തിയതായും യുക്രെയ്ൻ നാവിക സേന സ്ഥിരീകരിച്ചു. നാവികർക്ക് പുറമേ യുക്രെയ്ൻ സ്വദേശിയായ കപ്പൽ പൈലറ്റും ആക്രമണത്തിൽ കൊല്ലപ്പെട്ടു.

സമീപ ദിവസങ്ങളിൽ റഷ്യൻ നഗരങ്ങളിൽ യുക്രെയ്ൻ ശക്തമായ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഒഡേസ തീരത്ത് റ‍ഷ്യയുടെ തിരിച്ചടിയുണ്ടായത്.

കരിങ്കടൽ മേഖലയിൽ ചരക്കു കപ്പലുകൾക്കു നേരെയുള്ള ആക്രമണങ്ങൾ സമീപകാലത്തായി വർധിച്ചു വരികയാണ്. ജൂലൈ ഇരുപതിനു ശേഷം മാത്രം കരിങ്കടലിൽ റഷ്യൻ ആക്രമണത്തിന് ഇരയാകുന്ന ഏഴാമത്തെ കപ്പലാണ് ഗോൾഡൻ ലിയോ.

logo
Metro Vaartha
www.metrovaartha.com