ഇറാന് ശക്തമായ തിരിച്ചടി നൽകും; മുന്നറിയിപ്പുമായി ട്രംപ്

അയൽരാജ്യങ്ങളെ ആക്രമിക്കില്ലെന്ന് ഇറാൻ പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെയാണ് ട്രംപിന്‍റെ പ്രകോപനം.
Donald trump again warns Iran
ഡോണൾഡ് ട്രംപ്File photo
Updated on

വാഷിങ്ടൺ: ഇറാന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഭീഷണിപ്പെടുത്തി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. അയൽരാജ്യങ്ങളെ ആക്രമിക്കില്ലെന്ന് ഇറാൻ പ്രസിഡന്‍റ് മസൂദ് പെസെഷ്കിയാൻ പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെയാണ് ട്രംപിന്‍റെ പ്രകോപനം.

ട്രൂത്ത് സോഷ്യൽമീഡിയയിലൂടെയാണ് ട്രംപ് ഇക്കാര്യം പങ്കു വച്ചിരിക്കുന്നത്. ഇറാൻ ഇനി പശ്ചിമേഷ്യയിലെ ഉപദ്രവകാരി ആകില്ല. അവരിപ്പോൾ പരാജയപ്പെട്ടവരാണ്. കീഴടങ്ങുന്നതു വരെയോ അല്ലെങ്കിൽ തകർന്നു തരിപ്പണമാകുന്നതു വരെയോ അങ്ങനെ തന്നെ തുടരും എന്നാണ് ട്രംപ് കുറിച്ചിരിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com